കലാശാല ബാബുവിന് പ്രണാമം.


വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമ നടൻ കലാശാല ബാബു (68) നിര്യാതനായി. ഞായറാഴ്ച രാത്രി 12.35 ന് ഏറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു അന്ത്യം.  കഥകളി ആചാര്യൻ പത്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായരുടെയും കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയുടെയും മകനാണ് ബാബു. നാടകവേദിയിലുടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ഇണയെത്തേടിയാണ് ആദ്യ മലയാള സിനിമ . സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിരുന്നു.വിവധ വേഷങ്ങളിലൂടെ മലയാള സിനിമ പ്രേക്ഷകർക്ക് പരിചിതനാണ് കലാശാല ബാബു. ഭാര്യ - ലളിത. മക്കൾ - ശ്രീദേവി, വിശ്വനാഥൻ .


കലാശാല ബാബുവിന്റെ നിര്യാണത്തിൽ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തുന്നു. മലയാള സിനിമ, സീരിയൽ ,നാടക രംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ വിലപ്പെട്ടതാണ്.

No comments:

Powered by Blogger.