സന്തോഷ് പണ്ഡിറ്റിന്റെ ഉരുക്കു സതീശൻ ജൂൺ ഒന്നിന് റിലീസ് ചെയ്യും.ശ്രീകൃഷ്ണ ഫിലിംസിന്റെ ബാനറിൽ സന്തോഷ് പണ്ഡിറ്റ് രചനയും നിർമ്മാണവും നിർവ്വഹിക്കുന്ന ചിത്രമാണ് ഉരുക്കു സതീശൻ. സന്തോഷ് പണ്ഡിറ്റ് തല മുണ്ഡനം ചെയ്താണ് ഈ സിനിമയിൽ അഭിനയിക്കുന്നത്. മമ്മൂട്ടി നായകനായ മാസ്റ്റർപീസ് എന്ന ചിത്രത്തിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചിരുന്നു.  മഹാലക്ഷമി അയ്യരാണ് ഈ സിനിമയിലെ നായിക.     ഹർഷമോൾ, സംഗീത, ബേബി അഹിഷ്കരാജ്, സത്യൻ എടപ്പാൾ ,രാധാകൃഷ്ണൻ , ദാസ് , ഷെറീജ് ,ശ്രീജിത്ത് ,ഫിറോസ് തുടങ്ങിയവർ ഉരുക്കു സതീശനിൽ അഭിനയിക്കുന്നു. ഹരീഷ് ബാലുശ്ശേരിയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.


കൃഷ്ണനും രാധയും, സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റ്, മിനിമോളുടെ അച്ഛൻ ,കാളിദാസൻ കവിതയെഴുതുകയാണ്, ടിന്റുമോൻ എന്ന കോടീശ്വരൻ ,നീലിമ നല്ല കുട്ടിയാണ് ,ചിരഞ്ജവി ഐ.പി. എസ്സ് എന്നീ ചിത്രങ്ങളാണ് സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്ത ചിത്രങ്ങൾ.

No comments:

Powered by Blogger.