മോഹൻലാൽ ജന്മദിനാഘോഷം .



ഓൾ കേരള മോഹൻലാൽ ഫാൻസ് & വെൽഫയർ അസോസിയേഷൻ പത്തനംതിട്ട ജില്ല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മോഹൻലാലിന്റെ ജന്മദിനാഘോഷം വിവിധ പരിപാടികളോടെ വലഞ്ചുഴി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്നു. ജന്മദിന കേക്ക് മുറിക്കലും ,പായസം, ലഡു വിതരണവും ഉണ്ടായിരുന്നു.



സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നിർവ്വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ട്രോഫി വിതരണം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോജി ജോർജ്ജും, ജില്ല പ്രസിഡന്റ് രാജിവ് പാലസും നിർവ്വഹിച്ചു. ബാലഗോകുലം അദ്ധ്യക്ഷ മീന എം. നായർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം മനേജർ  വി.എൻ സജികുമാർ, അഖിൽ അജയകുമാർ, അനന്തു, ആർ. ബാബുരാജ്, അപർണ്ണ,  സന്ദീപ് ആർ. ,     ബിബി മാളിയേക്കൽ ,ഷംസുദീൻ ഐ. എന്നിവർ പ്രസംഗിച്ചു.   സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോജി ജോർജ്ജ് ജന്മദിന സന്ദേശം നടത്തി.


സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ, ഉന്നത വിജയം അഞ്ജു ശ്രീകുമാർ , അഖിൽ രാജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. കഴിഞ്ഞ ഒരു വർഷ കാലം  മികച്ച പ്രവർത്തനം നടത്തിയ യൂണിറ്റ് കമ്മറ്റികൾക്ക് ട്രോഫി വിതരണവും നടത്തി.

No comments:

Powered by Blogger.