ബിടെക് കളർഫുൾ യൂത്ത് ഫിലിം.


നവാഗതനായ മൃദുൽനായർ ആസിഫ്അലി   ,അപർണ്ണ ബാലമുരളി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി ഒരുക്കിയ ചിത്രമാണ്  ബിടെക് .എഞ്ചിനിയറിംഗ്  കോളേജ് പശ്ചാത്തലത്തിലൊരുക്കിയ  ചിത്രമാണിത്.  ബാഗ്ളൂരിലെ യഥാർത്ഥ്യ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളെ കോർത്തിണക്കിയ കഥയാണ് ബിടെക്. ഒരു പാട് ക്യാമ്പസ് ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യതസ്തമാണ് ഈ ചിത്രം.

സൗഹൃദങ്ങൾക്ക് വലിയ പ്രാധാന്യം നൽകിയിരിക്കുന്ന സിനിമ .സമകാലീന പല പ്രശ്നങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. ഒരു സമുദായത്തിലെ ആളുകൾ പലപ്പോഴും ക്രൂശിക്കപ്പെടുന്ന രീതികൾ സിനിമയിൽ വരച്ച് കാട്ടിയിട്ടുണ്ട്.


ബാംഗ്ളൂരിൽ നടന്ന സ്ഫോടനത്തിൽ ക്യാമ്പസ് വിദ്യാർത്ഥി കൊല്ലപ്പെടുകയും,  നിരപരാധികൾ പ്രതികൾ ആകുകയും  ചെയ്യുന്ന  വിഷയത്തിൽ ക്യാമ്പസുകൾ ഒന്നാകെ ഇടപെടുന്നതും നന്നായി ചിത്രീകരിച്ചിരിക്കുന്നു .

അനൂപ് മേനോൻ ,  അലൻസിയർ ലേ ലോപ്പസ് ,ഹരീഷ് രാജ്, നിരഞ്ജന കുറുപ്പ്, അജു വർഗ്ഗീസ്, ശ്രീനാഥ് ഭാസി, അർജുൻ അശോകൻ, ദീപക് പറംബോൾ, ഷാനി ഷാജി, ദിനേശ് പ്രഭാകർ, സംവിധായകൻ വി.കെ. പ്രകാശ്, നീന കുറുപ്പ് , ജാഫർ ഇടുക്കി തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

ജെ. രാമകൃഷ്ണ കുളുർ , മിദ്യൂൽ നായർ - തിരക്കഥ, സംഭാഷണം . സംഗീതം - രാഹുൽ രാജ്. ക്യാമറ - മനോജ്കുമാർ കുട്ടേയി. എഡിറ്റിംഗ് - മഹേഷ് നാരായണൻ, കല സംവിധാനം - അജയ് മങ്ങാട്.


ഷീൻ ഹെലനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ബാഗ്ലൂരിലെ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ വിവിധ വിഷയങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നു . സൗഹൃദമാണ് സിനിമയുടെ പ്രമേയം. യുവ പ്രക്ഷേകർ  ഈ സിനിമ എറ്റെടുക്കും.      

റേറ്റിംഗ് - 3.5 / 5.                
സലിം പി. ചാക്കോ .

No comments:

Powered by Blogger.