ചാണക്യതന്ത്രം റോമാന്റിക്ക് ഫാമിലി ആക്ഷൻ ത്രില്ലർ മൂവി.


ഉണ്ണിമുകുന്ദനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ഈ ചിത്രം റോമാറ്റിക്ക് ഫാമിലി ആക്ഷൻ ത്രില്ലർ മൂവിയാണ്.
ശത്രുപക്ഷത്തെ ചടുല വേഗതയിൽ നിലംപരിശാക്കുന്ന തന്ത്രശാലിയായ പേരാളിയായി ഉണ്ണിമുകുന്ദന്റെ അർജുൻ റാം മോഹൻ എന്ന ക്രിമിനോളജിസ്റ്റ് മാറി. തന്ത്രങ്ങളുടെ സൂക്ഷമതയും കൃത്യതയും പേരാളിയുടെ വിജയമായി കാണാം.

ഉണ്ണി മുകുന്ദന്റെ ഓൾറൗണ്ടർ പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ്. ഓരോ സിനിമ കഴിയുമ്പോഴും പക്വതയാർന്ന പ്രകടനമാണ് ഉണ്ണി മുകുന്ദൻ കാഴ്ചവെയ്ക്കുന്നത്. മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ഉണ്ണി മുകുന്ദന് കഴിയുന്നു. അഞ്ച് വ്യതസ്ത വേഷങ്ങളിലാണ് ഉണ്ണി മുകുന്ദൻ ഈ സിനിമയിൽ അഭിനയിക്കുന്നത് .സ്ത്രിയുടെ സൂക്ഷ്മ ചലനങ്ങൾ മനസിലാക്കിയാണ്  പെൺവേഷം അഭിനയിച്ചിരിക്കുന്നത്.          എതോ വഴിത്താരയിൽ ..... എന്ന് തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ഉണ്ണിയാണ്. ഈ പാട്ട് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരിക്കുകയാണ്. സിനിമയുടെ എല്ലാ മേഖലയിലും തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാനാണ് ഉണ്ണി മുകുന്ദന്റെ ശ്രമമെന്ന് മനസിലാക്കാൻ കഴിയും.


അനുപ് മേനോൻ , ശിവദ, ശ്രുതി രാമചന്ദ്രൻ എന്നിവർ തങ്ങളുടെ റോളുകൾ മനോഹരമായി അവതരിപ്പിച്ചു, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, സായ്കുമാർ, രമേഷ് പിഷാരടി, ബിജു പപ്പൻ, വിനയ പ്രസാദ്, ഡ്രാക്കുള സുധീർ, നിർമ്മാതാവ് മുഹമ്മദ് ഫൈസൽ, നിയാസ്, കലാഭവൻ ഹനീഫ്, ബാലാജി, ശരണ്യ ആനന്ദ്, ഐഡ പാറയ്ക്കൽ, റോഷ്ന ,സലിഹ, സബത്ത്, സോഹൻ സീനുലാൽ, അരുൺ, പത്മനാഭൻ തലശ്ശേരി, കോഷ്, ഷഫീഖ്, ബേബി ജാനകി, ബേബി അമീഷ തുടങ്ങിയവർ അഭിനയിക്കുന്നു.

സംഗീതവും പശ്ചാത്തല സംഗീതവും ഷാൻ റഹ്മാൻ മനോഹരമാക്കി. ദിനേശ് പള്ളത്തിന്റെ തിരക്കഥ സിനിമയ്ക്ക് ഗുണമായി. പ്രദീപ് നായരുടെ കൈകളിൽ ക്യാമറ വർക്ക് ഭദ്രമായി. രജിത് കെ.ആറിന്റെ വേഗതയിലുള്ള എഡിറ്റിംഗ് ഗുണം ചെയ്തു.  മേക്കപ്പിലൂടെ പ്രദീപ് രംഗൻ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. സംഘട്ടന രംഗങ്ങൾ ഒരുക്കുന്നതിൽ  മാഫിയ ശശി, ശക്തി ശരവണനും, കളരിപയറ്റ് രംഗങ്ങൾ ഒരുക്കുന്നതിൽ അഷ്റഫ് ഗുരുക്കളും മികച്ച നിലവാരം പുലർത്തി.

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം ദാമോദരൻ നമ്പൂതിരിയും നാസർ മേച്ചേരിയും ഹരി നാരായണനുമാണ്. മിറക്കിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹമ്മദ് ഫൈസലാണ് ചാണക്യതന്ത്രം നിർമ്മിച്ചിരിക്കുന്നത്. ഉള്ളാട്ടിൽ വിഷ്യൽ മീഡിയാസാണ് സിനിമ വിതരണം ചെയ്യുന്നത്. അജിത്ത് എം. ജോർജ്ജ് - ഓഡിയോഗ്രാഫി ,രാജേഷ് - സൗണ്ട് എഫക്ട്സ് ,അരുൺ മനോഹർ.സഹസ്ബാല - കലാ സംവിധാനം. പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു വൈക്കം.

ആട് പുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം മറ്റൊരു ഹിറ്റ് ചിത്രം കൂടി കണ്ണന്റെ പേരിൽ ആകുന്നു . കണ്ണൻ താമരക്കുളത്തിന്റെയും ദിനേശ് പള്ളത്തിന്റെതുമാണ് കഥ.

ആക്ഷൻ രംഗങ്ങളും റോമൻസും ഒക്കെ ചിത്രത്തിന് നേട്ടമായി.  ക്ലൈമാക്സ് രംഗങ്ങൾ സമൂഹത്തോടുള്ള ചോദ്യമായി മാറി.   സാമൂഹിക പ്രതിബദ്ധകൂടിയുള്ള അവസാന  രംഗങ്ങൾ  ചാണക്യതന്ത്രത്തിന് മാറ്റ് കൂട്ടി.   ഈ സിനിമ പ്രേക്ഷക സമൂഹം എറ്റെടുക്കുമെന്ന് പ്രതീക്ഷിക്കാം.              
റേറ്റിംഗ് - 4 / 5‌.                  
സലിം പി. ചാക്കോ .

No comments:

Powered by Blogger.