മഴയത്ത് അരുംപെടാം, ആർക്കും നനയാം .... മഴയുടെ വ്യതസ്ത ഭാവങ്ങളിലൂടെ മഴയത്ത് മൂവി.



മഴയത്ത് നനയുക ഒരോരുത്തർക്കും ഏറെ ഇഷ്ടമുള്ള കാര്യമാണ്. അങ്ങനെ ആർക്കും നനയാവുന്ന ഒരു മഴയത്തേക്കാണ്  സംവിധായകൻ സൂവീരൻ  പ്രേക്ഷകരെ ക്ഷണിക്കുന്നത്. മഴയത്ത് അരുംപെടാം ,ആർക്കും നനയാം അങ്ങനെ ഒരു മഴക്കാലത്ത് ഒരു കുടു:ബത്തിന് സംഭവിച്ച കഥയാണ് മഴയത്ത്.

മഴയ്ക്ക് ചിലപ്പോൾ ഭീകരത പൂണ്ട മറ്റൊരു മുഖമുണ്ടെന്നത് സത്യമാണ്. മഴയുടെ പല ഭാവങ്ങളിൽ ഒന്നിച്ച് നനയാനാണ് സംവിധായകൻ പ്രേക്ഷകരോട് പറയുന്നത്.

വേണുഗോപാൽ എന്ന ഇടത്തരം ഗൃഹനാഥന്റെയും ഭാര്യ അനിതയുടെയും മകൾ ഉമ്മിയുടെയും കുടുംബത്തെ കേന്ദ്രീകരിച്ചാണ് സിനിമയുടെ പ്രമേയം. അച്ഛനും മകളും തമ്മിലുള്ള ഹൃദയബന്ധമാണ് സിനിമ പറയുന്നത്. അപ്രതീക്ഷമായി അവരുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവങ്ങൾ വേണുഗോപാലിനെ കുറ്റക്കാരനായി ചിത്രികരിക്കുന്നു. സമകാലീന സംഭവങ്ങൾ തന്നെയാണ് മഴയത്ത് .

വേണുഗോപാലായി നികേഷ് റാമും , ഭാര്യ അനിതയായി അപർണ്ണ ഗോപിനാഥും, മകളായി നന്ദനവർമ്മയും, ഇൻസ്പെക്ടറായി മനോജ് കെ. ജയനും, സ്കൂൾ പ്രിൻസിപ്പാളായി ശാന്തികൃഷ്ണയും, കോൺസ്റ്റബിളായി സുനിൽ സുഗദയും, സ്കൂൾ മനോജരായി ശിവജി ഗുരുവായുരും, വേണുഗോപാലിന്റെ സുഹൃത്തായി സന്തോഷ് കീഴാറ്റുരും, നാരായണേട്ടനായി നന്ദുവും ,സുമാ ആന്റിയായി ശ്രീയ രമേഷും, ലിസി മിസായി രശ്മി ബോബനും സിനിമയിൽ അഭിനയിക്കുന്നു.

അദിതി എന്ന ചിത്രത്തിലൂടെയാണ് തമിഴ് നടൻ നികേഷ് റാം മലയാളത്തിൽ എത്തിയത്. മഴയത്ത് രണ്ടാമത്തെ ചിത്രമാണ്. ബ്യാരി എന്ന ഫീച്ചർ ചിത്രത്തിലുടെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് സുവീരൻ.  സുവീരന്റെ തിരക്കഥയും ഗോപി സുന്ദറിന്റെ സംഗീതവും മുരളീകൃഷ്ണന്റെ ക്യാമറയും വിജയകുമാറിന്റെ എഡിറ്റിംഗും മനോഹരമായി.

നല്ല ഒരു സിനിമയായി മഴയത്തിനെ കാണാം. സംവിധാന മികവ് എടുത്ത് പറയാം. പ്രേക്ഷകർ ഈ സിനിമ സ്വീകരിക്കുമെന്ന് കരുതാം. 

                        
റേറ്റിംഗ് - 3.5 / 5 .             
സലിം പി.ചാക്കോ.

No comments:

Powered by Blogger.