റിയലിസ്റ്റിക് ലൗ സ്റ്റോറി അഭിയുടെ കഥ അനുവിന്റെയും.സമാനതകളില്ലാത്തതും അസാധാരണവുമായ കഥയാണ് അഭിയുടെ കഥ അനുവിന്റെയും .ടോവിനോ തോമസും പിയാ ബാജ്പൈയും പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബി.ആർ വിജയലക്ഷ്മിയാണ്. തമിഴിലും മലയാളത്തിലുമായി ഈ സിനിമ റിലിസ് ചെയ്തു.

അഭി ആദ്യമായി അനുവിനെ കാണുന്നത് ഫേസ് ബുക്കിലൂടെയാണ് . തുടർന്ന്  വാട്ട്സ് അപ്പിലുടെയും ഇവർ  സൗഹൃദം പങ്കിടുന്നു. തുടർന്ന് തമ്മിൽ  പ്രണയത്തിലാകുകയും വിവാഹിതരാവുകയും ചെയ്യുന്നു. അഭിയുടെയും അനുവിന്റെയും വിവാഹം മാതാപിതാക്കൾ പിന്നിട് അംഗീകരിക്കുകയും ചെയ്യുന്നു. വിവാഹത്തിന് ശേഷമാണ് അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. അവരുടെ വിവാഹം നിയമവിരുദ്ധമാണെന്ന് പൊതുസമൂഹം ചർച്ച ചെയ്യുന്ന അവസ്ഥയിൽ എത്തിച്ചേരുന്നു. ഈ അവസ്ഥയെ രണ്ട് പേരും മറികടക്കാൻ ശ്രമിക്കുന്നതാണ് സിനിമയുടെ പ്രമേയം.


അഭിയായി ടോവിനോ തോമസും അനുവായി പിയാ ബാജ്പൈയും തിളങ്ങി. സുഹാസിനി, പ്രഭു, രോഹിണി  മനോബാല തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.


ഗാനരചന - ബി.കെ. ഹരി നാരായണൻ, സംഗീതം - ധരൻകുമാർ. ക്യാമറ - അഖിലൻ ,കഥ, തിരക്കഥ - ഉദയഭാനു മഹേശ്വർ, നിർമ്മാണം - വിക്രം മെഹ്റ, ബി.ആർ. വിജയലക്ഷ്മി. എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - സന്തോഷ് ശിവൻ. സംവിധായിക ബി ആർ. വിജയലക്ഷ്മിയുടെ ഭർത്താവ് സുനിൽ ശ്രീ. നായരാണ് എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഹരിചരൺ ,ശ്വേതാ മോഹൻ, സാക്ഷാ തിരുപതി എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ഛായാഗ്രാഹകനും കന്നട ചലച്ചിത്ര പ്രതിഭയുമായ ബി.ആർ ചന്തലുവിന്റെ മകളാണ് സംവിധായിക ബി.ആർ വിജയലക്ഷ്മി. ഗാന രചയിതാവ് ഹരി നാരായാണനാണ് സിനിമയ്ക്ക് അഭിയുടെ കഥ അനുവിന്റെയും എന്ന  പേരിട്ടത്.


ഈ സിനിമയിലൂടെ പറയുന്ന പല രംഗങ്ങളും പൂർണ്ണമായും സംവിധായികയുടെ മനസിൽ നിന്ന് തന്നെ രൂപപ്പെട്ടതാണെന്ന് സംവിധായിക തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഫേസ് ബുക്ക്, വാട്ട്സ് അപ്പ് തുടങ്ങിയവയിലൂടെ രൂപപ്പെടുന്ന സൗഹൃദങ്ങൾക്കും പ്രണയങ്ങൾക്കും വ്യക്തയുണ്ടാക്കുന്നില്ല എന്ന് സിനിമ പറയുന്നു.  പൊതു സമൂഹമല്ല സ്വന്തം മനസാക്ഷിയാണ് വലുത് എന്നും സിനിമ ചൂണ്ടി കാട്ടുന്നു. ഈ സിനിമയിലെ സംഭവം യഥാർത്ഥ ജീവിതത്തിൽ നിന്ന് രുപപ്പെടുത്തിയതാണ് . കുടു:ബ പ്രേക്ഷകർക്കും ,യുവ പ്രേക്ഷകർക്കും ഒരുപോലെ ചിന്തിക്കാനും ഇഷ്ടപ്പൊടനും വക നൽകുന്നതാണ്  സിനിമയുടെ പ്രമേയം. സൗഹൃദങ്ങൾ പരസ്പരം മനസിലാക്കി വേണം എന്നുകൂടി സിനിമ പറയുന്നുണ്ട്.  ഈ സിനിമ പ്രേക്ഷകർ സ്വീകരിക്കുമെന്ന് കരുതാം.                           

റേറ്റിംഗ് - 3.5/5   .             
സലിം പി. ചാക്കോ

No comments:

Powered by Blogger.