സംവിധായകൻ തൃപ്രയാർ സുകുമാരൻ നിര്യാതനായി.


സംവിധായകൻ തൃപ്രയാർ സുകുമാരൻ വിടവാങ്ങി.മാടമ്പ് കുഞ്ഞുക്കുട്ടന്റെ പ്രസിദ്ധ നോവൽ "ഭ്രഷ്ട് " ചലച്ചിത്രമാക്കിയപ്പോൾ സംവിധാനം നിർവഹിചത് തൃപ്രയാർ സുകുമാരനാണ്. സുജാത, സുകുമാരൻ, രവിമേനോൻ, നാട്ടിക ശിവറാം, പപ്പു, മാള,ജമിനി ഗണേശൻ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.പ്രേം നസീറിനെ നായകനാക്കി " ആ ചിത്രശലഭം പറന്നോട്ടെ " ,സാവിത്രിയെ നായികയാക്കി "ചുഴി",എന്നീ ചിത്രങ്ങളും, പൊറാമൈ, ചക്രം അടക്കം ചില തമിഴ് ചിത്രങ്ങളും, ചില കന്നട ചിത്രങ്ങളും, കേന്ദ്ര സർക്കാറിന്  വേണ്ടി നിരവധി ഡോക്യു മെൻട്രികളും സംവിധാനം ചെയ്തീട്ടുണ്ടു്. പ്രമുഖ നടനും നിർമ്മാതാവുമായി തീർന്ന പ്രകാശ് രാജിനെ സിനിമയുടെ ലോകത്തേക്ക് കൈപ്പിടിച്ച് കൂട്ടി കൊണ്ടുവന്നത് തൃപ്രയാർ സുകുമാരനാണ്. പൂനാ ഫിലിം ഇൻസ്റ്റിറ്റ്യുട്ട് ബി രുദ ധാരിയായ തൃപ്രയാർ സുകുമാരൻ, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ ജീവിത കഥ ചലച്ചിത്രമാക്കാനുള്ള തയ്യാറെടുപ്പുകൾക്കിടെയാണ് ചെന്നൈയിൽ വെച്ച് വിട വാങ്ങിയത്.

തൃപ്രയാർ സുകുമാരന്റെ നിര്യാണത്തിന്റെ സിനിമ പ്രേക്ഷക കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തുന്നു.

No comments:

Powered by Blogger.