മലയാള ചലച്ചിത്രരംഗത്തെ മികച്ച സംഭാവനകളെ മാനിച്ച് ഷാജി പട്ടിക്കരയ്ക്ക് ആദരം.ആദ്യ മലയാള ചലച്ചിത്രം വിഗതകുമാരൻ 90 -ന്റെ നിറവിൽ മലയാള സിനിമ നവതി ആഘോഷങ്ങളുടെ ഭാഗമായി  കോഴിക്കോട് നടന്ന ചടങ്ങിൽ പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയെ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിയാണ് ആദരിച്ചത്. മലയാള ചലച്ചിത്ര രംഗത്തെ മികച്ച സംഭാവനകളെമാനിച്ചാണ് ആദരം.

ജെ.സി. ഡാനിയേലിന്റെ മകൻ സി. ജെ ഹാരിസ് ഡാനിയേൽ, ക്യാമറമെൻ  വേണുഗോപാൽ, നടൻ നാരായണൻ നായർ, നടി കുട്ട്യേടത്തി വിലാസിനി ,തിരക്കഥാകൃത്ത് ദീദി ദാമോദരൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.  മലയാള ചലച്ചിത്ര സൗഹൃദയ വേദി, മലയാളം ടെലിവിഷൻ വ്യൂവേഴ്സ് അസോസിയേഷൻ , ലയൺസ് ക്ലബ്ബ് കോഴിക്കോട് എന്നീ സംഘടനകൾ ചേർന്നാണ് ആദരം ചടങ്ങ്  സംഘടിപ്പിച്ചത്.


2 comments:

Powered by Blogger.