സൗഹൃദത്തിന്റെ കൂട്ടായ്മ - നാം നമ്മളാണ്.
സൗഹൃദങ്ങൾക്കും കാമ്പസ് ജീവിത കഥയ്ക്കുമപ്പുറമുള്ള സിനിമയാണ് നാം. അനുകാലിക പ്രധാന്യം അർഹിക്കുന്ന ചില വിഷയങ്ങൾ സിനിമയിൽ  ഉൾകൊള്ളിക്കുകയും സമൂഹ യഥാർത്ഥ്യങ്ങളെ വരച്ചിടാനും ആണ് സിനിമ ശ്രമിക്കുന്നത്.


വിവിധ മേഖലകളിൽ നിന്ന് ക്യാമ്പസിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികളും അവരുടെ സൗഹൃദ കൂട്ടായ്മയും അവർക്കിടയിൽ ഉണ്ടാകുന്ന അസ്വാരസ്യങ്ങളിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്.  സമൂഹ്യത്തിലെ മാറ്റങ്ങൾ ഏറ്റവും കൂടുതൽ പ്രതിഫലിക്കുന്നത് ക്യാമ്പസിലാണ്. അപ്രക്ഷിത സംഭവങ്ങൾ ഇവരുടെ സൗഹൃദക്കൾക്കിടയിൽ രൂപപ്പെടുന്നിടത്താണ് കഥ മാറുന്നത്.


നവാഗതനായ ജോഷി തോമസ് പള്ളിക്കലാണ്  സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. മികച്ച ക്യാമറ വർക്ക് എടുത്ത് പറയാം. രാഹുൽ മാധവ്, അജയ് മാത്യു, രഞ്ജി പണിക്കർ , സൈജു കുറുപ്പ് , അതിഥി രവി, ഗായത്രി സുരേഷ്, മറീന മൈക്കിൾ, തമ്പി ആന്റണി, ടോണി ലുക്ക്, നോമ്പി മർക്കോസ്, ശബരീഷ് വർമ്മ , അഭിഷേക് രവീന്ദ്രൻ ,ഗോകുൽനാഥ് ജി. ,കൃഷ്ണചന്ദ്രൻ ,സാദീഖ് ,പൊന്നമ്മ ബാബു, കോട്ടയം പ്രദീപ്,തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന ശബരീഷ് വർമ്മ .


തമിഴ് സംവിധായകൻ ഗൗതം വാസുദേവ മോനോൻ , നടൻമാരായ ടോവിനോ തോമസ്, വീനിത്  ശ്രീനിവാസൻ എന്നിവർ അതിഥി താരങ്ങളായി സിനിമയിൽ അഭിനയിക്കുന്നുണ്ട്.

സംവിധാനമികവ് എടുത്ത് പറയാം. ക്യാമ്പസ്‌ സൗഹൃദങ്ങൾക്ക് പുതിയ മാനം കണ്ടെത്തുകയാണ് നാം.  കോമഡി രംഗങ്ങൾ ശ്രദ്ധിക്കപ്പെട്ടു. നിരവധി പുതുമുഖങ്ങൾക്ക് അവസരം നൽകിയിട്ടുണ്ട്. യുവ പ്രേക്ഷകർക്കും കുടു:ബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന തരത്തിലാണ് നാം നിർമ്മിച്ചിരിക്കുന്നത്. നാം പ്രേക്ഷകർ സ്വീകരിക്കും എന്ന് പ്രതിക്ഷിക്കാം.                

റേറ്റിംഗ് - 3.5 / 5 .              
സലിം പി. ചാക്കോ .

No comments:

Powered by Blogger.