പ്രണയിക്കാൻവേണ്ടി ജീവിക്കുന്നവരുടെ കഥയാണ് പ്രേമസൂത്രം.അഞ്ചാം ക്ലാസ് മുതൽ ഒപ്പം പഠിക്കുന്ന അമ്മുവിനോട്  പ്രകാശന് തോന്നുന്ന പ്രണയവും, ആ പ്രണയം പൂർത്തിയാക്കാൻ നടത്തുന്ന ശ്രമങ്ങളാണ് പ്രേമസൂത്രം പറയുന്നത്. സ്കൂൾ ജീവിതത്തിലെ ഓർമ്മകളും പോയ് മറഞ്ഞ നാട്ടിൻപുറം കാഴ്ചകളും  സൃഷ്ടിക്കാനുള്ള ശ്രമമാണ് സിനിമയിലുള്ളത്.


പ്രകാശനായി ബാലു വർഗ്ഗീസും, അമ്മുക്കുട്ടിയായി ലിജോമോളും വി.കെ.പിയായി  ( വിഷം കുടിച്ച പങ്കജാക്ഷൻ )  ചെമ്പൻ വിനോദ് ജോസും തിളങ്ങി. സാഹിത്യകാരൻ അശോകൻ ചരുവിലിന്റെ ചെറുകഥയെ ആസ്പദമാക്കി ജിജു അശോകൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രേമസൂത്രം .


പ്രേമിക്കാനുള്ള സൂത്രങ്ങളാണ് വി.കെ.പി പ്രകാശന് നൽകുന്നത്. പല തരത്തിലുള്ള ഗുരുവിനെയും ശിഷ്യൻമാരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പ്രണയം പഠിപ്പിക്കുന്ന ഗുരുവിനെയും ,ശിഷ്യനെയും ആദ്യമായിട്ടാണ് നമ്മൾ കാണുന്നത്.


ധർമ്മജൻ ബോൾഗാട്ടി ,ഇന്ദ്രൻസ്, അനുമോൾ,  സുധീർ കരമന, വിഷ്ണു ഗോവിന്ദൻ , ശ്രീജിത്ത് രവി, ശശാങ്കൻ, വിജിലേഷ്, മുസ്തഫ, സുനിൽ സുഗദ ,സുമേഷ്, വെട്ടുകിളി പ്രകാശ്, ബിറ്റോ ഡേവിസ്, കുഞ്ഞൂട്ടി, ചേതൻ, അഞ്ജലി ഉപാസന, മഞ്ചു മറിമായം തുടങ്ങിയവർ അഭിനയിക്കുന്നു. ഗാനരചന - ഹരി നാരായണൻ, ജിജു അശോകൻ .സംഗീതം - ഗോപി സുന്ദർ.  ക്യാമറ - സ്വരുപ് ഫിലിപ്പ്, എഡിറ്റിംഗ് - അയൂബ് ഖാൻ. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

പഴയകാല പ്രണയം ഇങ്ങനെ അയിരുന്നോ എന്ന ചോദ്യമാണ് ഒരു വിഭാഗം പ്രേക്ഷകർ ചോദിക്കുന്നത്. യുവ പ്രേക്ഷകരെ ലക്ഷ്യമാക്കിയാണ് സിനിമയുടെ നിർമ്മാണം.  

റേറ്റിംഗ് - 3.5 / 5 .                    
സലിം പി. ചാക്കോ .
No comments:

Powered by Blogger.