മികച്ച പ്രമേയവുമായി കുട്ടൻപിള്ളയുടെ ശിവരാത്രി.സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി  ജീൻ മർക്കോസ് കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി . പോലീസ് കോൺസ്റ്റബിൾ കുട്ടൻപിള്ളയുടെ ചക്കപ്രേമവും അത്  ഉണ്ടാക്കുന്ന കലഹവുമാണ് സിനിമയുടെ പ്രമേയം. വീട്ട് മുറ്റത്ത് നിൽക്കുന്ന പ്ലാവ് വെട്ടാൻ മരുമകനും വെട്ടിയാൽ തല കാണില്ല എന്ന് പറയുന്ന കുട്ടൻപിള്ളയും . കുട്ടൻപിള്ളയുടെ ഭാര്യ ശകുന്തള എസ്.ഐയാണ്. ചില നിമിഷങ്ങളിൽ പ്ലാവ് പ്രധാന കഥാപാത്രമായി മാറുന്നുണ്ട്. കുട്ടൻപിള്ളയുടെ പ്ലാമുട്ടിൽ വിടിന് അടുത്ത് ശിവക്ഷേത്രം ഉണ്ട്. ശിവരാത്രിയാകുബോൾ മക്കളും മരുമക്കളും ബന്ധുക്കളും കുട്ടൻ പിള്ളയുടെ വീട്ടിൽ എത്തും .ബന്ധുക്കളുടെ വരവ് കുട്ടൻപിള്ളയ്ക്ക്  പലപ്പോഴും ഇഷ്ടപ്പെടുന്നില്ല.  കുട്ടൻ പിള്ളയക്ക് പ്രേതങ്ങളെയും വെടിക്കെട്ടിനെയും ഭയമാണ്. തന്റെ വീടിന് അടുത്തുള്ള ശവപറമ്പിൽ പ്രേതങ്ങൾ ഉണ്ടെന്നാണ് കുട്ടൻപിള്ളയുടെ വിശ്വാസം.


ബിജു സോപാനം, മിഥുൻ രമേശ്, ശ്രീകാന്ത് മുരളി, സിൻഡ്ര, അർജുൻ, ശ്രൂതി, പ്രവീണ, അശാ ശ്രീകാന്ത്, മണികണ്ഠൻ ആചാരി തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും സിനിമയിൽ  അഭിനയിക്കുന്നു.     സംഭാഷണം - ജോസ് ലറ്റ് ജോസഫ്, ഗാനരചന - അൻവർ അലി, ക്യാമറ - ഫാസിൽ നാസർ, എഡിറ്റിംഗ് - ഷിബീഷ്, നിർമ്മാണം - രാജി നന്ദകുമാർ.


ചിത്രത്തിന് സംഗീതവും പശ്ചത്താല സംഗീതവും ഒരുക്കിയ ഗായിക സയനോര ഫിലിപ്പിന്റെ അരങ്ങേറ്റം ഗംഭീരമായി. സുരാജ് പാടിയ പാട്ട് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. ക്യാമറ വർക്ക് മനോഹരമാക്കി.


സുരാജിന്റെ അഭിനയമാണ് സിനിമയുടെ ഹൈലൈറ്റ്. പുതുമയുള്ള സിനിമയാണിത്. ക്ലൈമാക്സ് രംഗങ്ങൾ മനോഹരമായി. ഉൽസവ അന്തരീക്ഷവും തുടർന്നുള്ള സംഭവങ്ങളുമെല്ലാം സിനിമയ്ക്ക് മാറ്റ് കൂട്ടി. പുതുമ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ ഈ സിനിമയെ സ്വീകരിക്കും.  

റേറ്റിംഗ് - 3.5 / 5 .              
സലിം പി.ചാക്കോ .

No comments:

Powered by Blogger.