കീർത്തി സുരേഷിന്റെയും ദുൽഖർ സൽമാന്റെയും അഭിനയ മികവിൽ മഹാനടി മനോഹരമായി.

ദേശീയ പുരസ്കാര ജേതാവും തെലുങ്ക് സിനിമയിലെ താരറാണിയുമായിരുന്ന സാവിത്രിയുടെ ജീവിതമാണ് മഹാനടിയുടെ പ്രമേയം. സാവിത്രിയും ജമിനി ഗണേശനുമായുള്ള പ്രണയമാണ് സിനിമ പറയുന്നത്. നാഗ് അശ്വിനാണ് മഹാനടി  സംവിധാനം ചെയ്തിരിക്കുന്നത്.


മഹാനടി സാവിത്രിയുടെ കഥ സിനിമയാക്കുമ്പോൾ സ്വാഭാവികമായും ഭർത്താവായിരുന്ന ജമിനി ഗണേശന്റെ സ്ഥാനം നിർണ്ണായകമാണ്. സാവിത്രിയായി കീർത്തി സുരേഷും ജമിനി ഗണേശനായി ദുൽഖർ സൽമാനും അഭിനയിക്കുന്നു. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങിയ ചിത്രമാണ് മഹാനടി. ദുൽഖറിന്റെ തെലുങ്ക് അരങ്ങേറ്റം കസറി. മലയാളത്തിന് മാത്രമല്ല തെന്നിന്ത്യയുടെ തന്നെ സ്വന്തമായി ദുൽഖർ മാറി. സ്വന്തം ശബ്ദം ഉപയോഗിച്ചാണ് തെലുങ്കിലും തമിഴിലും ദുൽഖർ  ഡബ്ബ് ചെയ്തിരിക്കുന്നത്. സാവിത്രിയായുള്ള കീർത്തിയുടെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണ്.


സമാന്ത അക്കിനേനി മധുരമണിയായും ,വിജയ് ദേവരക്കൊണ്ട വിജയ് ആന്റണിയായും, രാജേന്ദ്രപ്രസാദ് സാവിത്രിയുടെ അമ്മാവൻ കെ.വി ചൗധരിയായും, ഭാനുപ്രിയ സാവിത്രിയുടെ അമ്മാവന്റെ ഭാര്യയായും, മാളവിക നായർ ജമിനി ഗണേശന്റെ ആദ്യ ഭാര്യ അലമേലുവായും ,ശാലിനി പാണ്ഡെ സാവിത്രിയുടെ കുട്ടുകാരി സുശിലായായും ,തുളസി മധുരമണിയുടെ അമ്മയായും , ദിവ്യമണി സാവിത്രിയുടെ അമ്മ സുബധർമ്മയായും, അക്കിനേനി നാഗ ചൈതന്യ അക്കിനേനി നാഗേശ്വരറാവുആയും, മോഹൻ ബാബു എസ്. വി. രങ്കറാവു ആയും,            പ്രകാശ് രാജ് അലൂരി ചക്രപാണിയായും, നരേഷ് ക്യാമറമെൻആയും, ക്രിഷ് കെ.വി. റെഡ്ഡിയായും, ശ്രീനിവാസ് അവസരം എൽ.വി. പ്രസാദ് ആയും, സന്ദീപ് വംഗ അദൂർത്തി സുബ്ബാറാവു ആയും ,തരുൺ ഭാസ്കർ ഭാസ്യം  ശിങ്കിതം ശ്രീനിവാസ റാവുആയും ,സായ് മാധവ് ബുറാ പിങ്കലിനാഗേന്ദ്രറാവു ആയും വേഷം ഇടുന്നു.


രചന - മദൻ കാർകി ,സംഭാഷണം - സിദ്ധാർത്ഥ് ശിവസ്വാമി ,സംഗീതം - മിക്കി ജെ. മെയ്ർ ,ക്യാമറ - ഡാനി സാഞ്ചസ് ലോപസ്, എഡിറ്റിംഗ് - കോട്ടഗിരി വെങ്കിടേശ്വര റാവു,  നിർമ്മാണം - സി. അശ്വനിദത്ത്, സ്വപ്നദത്ത്, പ്രിയങ്കദത്ത്.


ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും സാവിത്രി അഭിനയിച്ചിട്ടുണ്ട്. 1973-ൽ തൃപ്രയാർ സുകുമാരൻ സംവിധാനം ചെയ്ത ചുഴി എന്ന മലയാള സിനിമയിലും സാവിത്രി അഭിയിച്ചിരുന്നു.


സാവിത്രിയുടെ യഥാർത്ഥ ജീവിതം സിനിമയിൽ എത്തിയപ്പോൾ മനോഹരമായി. ക്യാമറവർക്ക് എടുത്ത് പറയാം. മൂന്ന് മണിക്കൂർ സമയ ദൈർഘ്യം കുറയ്ക്കണമായിരുന്നു. മലയാള സിനിമയുടെ പ്രിയ താരങ്ങളുടെ അഭിനയ മികവ് നമുക്ക് അഭിമാനിക്കാം.  കുടു:ബ പ്രക്ഷേകർ ഈ സിനിമ എറ്റെടുക്കും.    

 റേറ്റിംഗ് - 4 / 5 .                
 സലിം പി. ചാക്കോ .

No comments:

Powered by Blogger.