ഇന്ത്യയിലെ ആദ്യ ബഹിരാകാശ ചിത്രം ജയംരവിയുടെ ടിക് ടിക് ടിക് ജൂൺ 22ന് റിലീസ് ചെയ്യും.

ഭൂമിയെ നശിപ്പിക്കാനായി അടുത്ത് കൊണ്ടിരിക്കുന്ന ഒരു ഗ്രഹത്തെ നേരിടാനുള്ള ഒരു സംഘം ശാസ്ത്രഞ്ജൻമാരുടെ പോരാട്ടമാണ് സിനിമയുടെ പ്രമേയം.  ഒരു സയൻസ് ഫിക്ഷൻ ത്രില്ലർ ചിത്രമാണിത്. ജയംരവി നായകനായ മിരുതൻ ഒരുക്കിയ ശക്തി സൗന്ദർ രാജനാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.  അരോൺ അസീസ്, നിവേദ പൊതു രാജ്‌ , രമേഷ് തിലക്‌ വിൻസെന്റ് അശോകൻ ,അർജുൻ, ജയപ്രകാശ്, രതിക ശ്രീനിവാസ് , ബാലാജി വേണുഗോപാൽ, അരവ് രവി, ബാലാജി എന്നിവർ സിനിമയിൽ  അഭിനയിക്കുന്നു. ക്യാമറ - എസ്.വെങ്കിടേഷ് , സംഗീതം - ഡി. ഇമ്മൻ ,എഡിറ്റിംഗ് - പ്രദീപ് ഇ .രാഘവ്.

No comments:

Powered by Blogger.