19-ാം നൂറ്റാണ്ടിലെ മാറുമറയ്ക്കൽ സമര നായിക നങ്ങേലിയുടെ കഥയുമായി വിനയൻ - ഇരുളിന്റെ നാളുകൾ.മാറുമറയ്ക്കൽ സമരത്തിന്റെ ഭാഗമായി സ്വന്തം മുല മുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ ആദ്യത്തെ വനിത വിപ്ലവകാരി നങ്ങേലിയുടെ ജീവിതകഥ സിനിമയാകുന്നു.  ഇരുളിന്റെ നാളുകൾ സംവിധാനം ചെയുന്നത് വിനയനാണ്,

മധുരയിലെ പാണ്ഡ്യരാജാവിന്റെ മുന്നിൽ മുല പറിച്ച് നിലത്തടിച്ച് പ്രതികാര ദുർഗ്ഗയായി മാറി മധുരാനഗരം ചുട്ടെരിച്ച കണ്ണകിയെപ്പോലെ തന്റെ സഹോദരിമാരുടെ മാനം കാക്കാൻ സ്വയം കണ്ണകിയായി മാറുകയായിരുന്നു നങ്ങേലി . ആ നങ്ങേലിയുടെ പോരാട്ടത്തിന്റെയും പ്രണയത്തിന്റെയും കഥയാണ് ഇരുളിന്റെ നാളുകളിലുടെ വിനയൻ പറയുന്നത്.

No comments:

Powered by Blogger.