ബിബിൻ മത്തായിയും ,ദീപുൽ എം.ആറും പ്രധാന കഥാപാത്രങ്ങളാകുന്ന ഓറഞ്ച് വാലി മേയ് 18ന് റിലിസ് ചെയ്യും.


പ്രതികരണത്തിന്റെ കനൽ പൂക്കുന്നിടങ്ങളിൽ വിപ്ലവത്തിന്റെ ഗന്ധവും ചുവപ്പാണ് എന്ന് തിരിച്ചറിഞ്ഞ് മൂന്നാർ സ്റ്റീഫൻ എത്തുന്നു. കാലത്ത് കേരളത്തിൽ വേരുകൾ ഉണ്ടായിരുന്ന നക്സൽ പ്രസ്ഥാനങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രമാണിത് . ലളിതമായ അഖ്യാനശൈലിയോടെ പഴമയും പുതുമയും ചേരുന്ന ചിത്രം.

ബിബിൻ മത്തായി  ,ദീപുൽ എം ആർ , വന്ദിത മനോഹരൻ ,റ്റി.എൻ അല ലക്ഷ്മൺ ,ബൈജു ബാല ,മോഹനൻ ഒല്ലൂർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  ആർ.കെ. നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓറഞ്ച് വാലി. അമ്പതോളം പുതുമുഖ താരങ്ങളും സിനിമയിൽ അഭിനയിക്കുന്നു. ക്യാമറ - നിതിൻ കെ.രാജ്, സംഭാഷണം - ആർ.കെ. നായർ. ഡ്രീം വെസ്റ്റ് ഗ്ലോബലിന്റെ ബാനറിൽ ജോൺസൺ തങ്കച്ചൻ, ഡോ. ജോർജ് വർക്കി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.


ആനന്ദ് ഐ.പി.എസ്സായി ബിബിൻ മത്തായിയും, മൂന്നാർ സ്റ്റീഫനായി മുന്നാർ സ്റ്റീഫനും  പ്രേക്ഷകരുടെ അരികിൽ എത്തുന്നു.


സലിം പി. ചാക്കോ

No comments:

Powered by Blogger.