ഒറ്റഷോട്ടിൽ ടൂ ഡേയ്സ് ക്രൈം തില്ലർ സിനിമ മേയ് 18ന് തീയേറ്ററുകളിൽ എത്തും.

ഇന്ത്യൻ സിനിമയിൽ ചരിത്രം കുറിക്കാൻ ഒരു സിനിമ. ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച 2 മണിക്കൂർ ദൈർഘ്യമുള്ള 'ടു ഡെയ്സ്' ആണ് അപൂർവ്വ നേട്ടവുമായി തീയറ്ററുകളിൽ എത്തുന്നത്. 8 ലൊക്കേഷൻ, 4 പാട്ട്, അമ്പതോളം ആർട്ടിസ്റ്റുകൾ എന്നിവർ അണിനിരക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് നിസാർ ആണ്. മൂവി ഷോട്ട്, ട്രാക്ക് ആന്റ് ട്രോളി, ക്രയിൻ, എന്നിവയെല്ലാം ഉപയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം പൂവാറിൽ 2 മണിക്കൂർ മാത്രമായിരുന്നു ചിത്രീകരണം. തമിഴ് നടൻ സമുദ്രക്കനി യാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കൂടാതെ റി യാസ് ഖാൻ , അനിൽ മുരളി, സുനിൽ സുഖദ, മൻരാജ്, ജയശങ്കർ, രമേശ് കുമാർ,പ്രേം ലാൽ, ജീവിത, ഗൗരി, അപർണ, അനുപമ തുടങ്ങിയവരാണ്  പ്രധാന വേഷം ചെയ്യുന്നത്.  രചന പി. പാറപ്പുറം, ക്യാമറ ജയൻ. ആർ ഉണ്ണിത്താൻ , ഗാനരചന വയലാർ ശരത്ചന്ദ്രവർമ, അന്ന കത്രീന, സംഗീതം സജിത് ശങ്കർ. ജീവാനന്ദനും സുനീർ ഖാനും ചേർന്ന് നിർമ്മിച്ച ചിത്രം മെയ് 18ന് പ്രദർശനത്തിനെത്തും.

No comments:

Powered by Blogger.