മകന്റെ രോഗവിമുക്തി സിനിമയാക്കി അച്ഛൻ. കൃഷ്ണം മേയ് 11ന് റിലീസ് ചെയ്യും.


മകന് പിടിപെട്ട അപൂർവ്വ രോഗത്തിൽ നിന്നുള്ള മുക്തി അച്ഛൻ സിനിമയാക്കി.  ഇത് സമൂഹത്തിനുള്ള  സന്ദേശമാവുകയാണ്. കഥ പറയാനും അഭിനയിക്കാനും മകനെ തന്നെ നിയോഗിച്ചു. തൃശൂരിലെ വ്യവസായി പി.എൻ ബലറാം മകൻ അക്ഷയിന് ഹൃദയവുമായി ബന്ധപ്പെട്ടുണ്ടായ രോഗം ചികിൽസിച്ച് ഭേദമായതോടെയാണ് സിനിമയിലുടെ കഥ പറഞ്ഞ് ഇത്തരം രോഗങ്ങളുള്ളവരെ ചികിൽസിക്കാൻ സന്നദ്ധനായി മുന്നോട്ട് വന്നിരിക്കുന്നത്.  അക്ഷയ് പതിനെട്ടാം വയസിൽ അനുഭവിച്ച ശാരീരിക ദുരിതമാണ് കൃഷ്ണം. മലയാളം ,തെലുങ്ക്, തമിഴ് ഭാഷകളിലായി പുറത്തിറങ്ങും. അക്ഷയ് തന്നെയാണ് സിനിമയിലെ നായകൻ. ദിനേശ് ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു. ക്യാമ്പസ് സൗഹൃദത്തിന്റെയും അച്ഛൻ മകൻ ബന്ധത്തിന്റെയും കരുത്ത് പകരുന്ന സിനിമയ്ക്ക് 14 കോടി രൂപ ചിലവായി. സായ്കുമാർ, ശാന്തികൃഷ്ണ ,ഐശ്വര്യ ഉല്ലാസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. അക്ഷയ്ക്ക് ഉണ്ടായ അപൂർവ്വ രോഗം പോലെ ആർക്കെങ്കിലും ഉണ്ടെങ്കിൽ അവർക്ക് സൗജന്യമായ ചികിത്സ നൽകും. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്റുകളിൽ ഇതിന് ആവശ്യമായ അപേക്ഷ ഫോമുകളും ലഭ്യമാണ്.

No comments:

Powered by Blogger.