ചാണക്യതന്ത്രം മെയ് മൂന്നിന് തിയേറ്ററുകളിൽ എത്തും.

ഉണ്ണി മുകുന്ദൻ ,അനൂപ് മേനോൻ , ശിവദ ,ശ്രൂതി രാമചന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളമാണ് ചാണക്യ തന്ത്രം സംവിധാനം ചെയ്യുന്നത്.  തിരക്കഥ - ദിനേശ് പള്ളത്ത്, ക്യാമറ - പ്രദീപ് നായർ ,എഡിറ്റിംഗ് - രജിത് കെ.ആർ, സംഗീതം - ഷാൻ റഹ്മാൻ,  ഗാന രചന - കൈതപ്രം ,അനിൽ പനച്ചൂരാൻ , ആക്ഷൻ - മാഫിയ ശശി, ശക്തി ശരവണൻ, അഷ്റഫ് ഗുരുക്കൾ, മേക്കപ്പ് - പ്രദീപ് രംഗൻ.

റോമാന്റിക് ആക്ഷൻ ത്രില്ലർ മൂവിയാണിത്. ഉണ്ണി മുകുന്ദൻ പാടിയ എതോ വഴിത്താരയിൽ .... എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടം നേടിയിട്ടുണ്ട്. ഇന്ദ്രൻസ് ,സായ്കുമാർ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, ബിജു പപ്പൻ ,അരുൺ നാരായണൻ, വിനയപ്രസാദ്, ഡ്രാക്കുള സുധീർ, നിർമ്മാതാവ് മുഹമ്മദ് ഫൈസൽ, നിയാസ്, കലാഭവൻ ഹനീഫ്, ശരണ്യ ആനന്ദ്, ഐഡ പാറയ്ക്കൽ, റോഷ്ന, സലിഹ എന്നിവരും ഈ സിനിമയിൽ അഭിനയിക്കുന്നു.
No comments:

Powered by Blogger.