കുട്ടൻപിള്ളയുടെ ശിവരാത്രി മെയ് നാലിന് റിലീസ് ചെയ്യും.സൂരജ് വെഞ്ഞാറംമൂട് പോലീസ് കോൺസ്റ്റബിൾ കുട്ടൻപിള്ളയായെത്തുന്ന ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി . ശിവരാത്രി കാലത്ത് കുട്ടൻ പിള്ളയുടെ വീട്ടിൽ നടക്കുന്ന കുടു:ബ സംഗമവും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കിയാണ് കഥ മുന്നോട്ട് പോകുന്നത്. ജീൻ മാർക്കോസ് തിരക്കഥയും സംവിധാനവും ഒരുക്കുന്ന ചിത്രമാണിത്. സൂരാജ് പാടിയ പാട്ട് ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു. രാജി നന്ദകുമാറാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

മിഥുൻ രമേഷ്, ബിജു സോപാനം, ശ്രീന്ദ്ര അർഹാൻ, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ , രാജേഷ് മണർകാട്, ജെയിംസ് എലിയാസ് എന്നിവർ അഭിനയിക്കുന്നു.  രചന - ജീൻ മർക്കോസ്, ജോസ് ലെറ്റ് ജോസഫ് ,സംഗീതം - സയനോരാ ഫിലിപ്പ്  ,ക്യാമറ - ഫാസിൽ നാസർ, ലിജു പ്രഭാകർ, എഡിറ്റിംഗ് - ഷിബിഷ് കെ. ചന്ദ്രൻ.


No comments:

Powered by Blogger.