നന്മ ഒക്കെ സ്‌ക്രീനില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി , ഇത് മലയാള സിനിമയാണ്' : ഡോ.ബിജുസുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തെ ബന്ധപ്പെട്ട വിവാദത്തിന് പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു രംഗത്ത്. സാമുവല്‍ ജോണ്‍സണ്‍ ഉയര്‍ത്തിയആരോപണങ്ങളില്‍ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു. തനിക്ക് രണ്ട് ലക്ഷം രൂപയില്‍ താഴെ മാത്രമാണ് പ്രതിഫലം ലഭിച്ചതെന്നായിരുന്നു സിനിമയില്‍ നായകനായി അഭിനയിച്ച സാമുവല്‍ റോബിന്‍സണ്‍ ഉന്നയിച്ച ആരോപണം. ഡോ. ബിജുവിന്റെ വാക്കുകൾ ..... യാതൊരു വിധ തൊഴില്‍ നിയമങ്ങളും ഇല്ലാത്ത യാതൊരു വിധത്തിലുള്ള സോഷ്യലിസ്റ്റ് മനോഭാവവുമില്ലാത്ത, ചെറുതല്ലാത്ത വംശീയ മനോഭാവം നിലനില്‍ക്കുന്ന ഒരു മേഖലയാണ് ഭൂരിപക്ഷം മലയാള സിനിമാ സൈറ്റുകളും. ഒരേ സെറ്റില്‍ മൂന്ന് തരം ഭക്ഷണം പോലും വിളമ്ബുന്ന വിവേചനം ഇന്നും നിലനില്‍ക്കുന്ന ഒരിടം.താരങ്ങള്‍ക്ക് അവരാവശ്യപ്പെടുന്ന പ്രതിഫലം കൊടുക്കുന്നത് കൂടാതെ പിന്നീട് അവരുടെ ഓരോ സ്വകാര്യ ആവശ്യങ്ങള്‍ക്കും വിമാന ടിക്കറ്റോ യാത്രാക്കൂലിയോ നല്‍കാന്‍ ഒരു മടിയും ഉണ്ടാകാറില്ല.

പക്ഷെ രാപകല്‍ കഷ്ടപ്പെടുന്ന ഒരു ലൈറ്റ് ടെക്നിഷ്യനോ ഡ്രൈവറോ പ്രൊഡക്ഷന്‍ ബോയിയോ 250 രൂപയുടെ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ കൊടുക്കാന്‍ ബുദ്ധിമുട്ടാണ്.ഒരു ദിവസം കൂലിപ്പണിയെടുത്താല്‍ കിട്ടുന്ന തുക പോലും കൊടുക്കാതെ അറവ് മാടുകളെ പോലെ പണിയെടുക്കുന്ന അസിസ്റ്റന്റ്റ് ഡയറക്ടര്‍മാര്‍ ആണ് സിനിമാ രംഗത്ത് കൂടുതലും. രാവിലെ 6 മണിക്ക് തന്നെ സെറ്റിലെത്തുന്ന ലൈറ്റ് ടെക്നിഷ്യന്മാരും, പ്രൊഡക്ഷന്‍ ബോയിയും , ഡ്രൈവര്‍മാരും , ആര്‍ട്ട് , ഡയറക്ഷന്‍ അസിസ്റ്റന്റ്മാരും, ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരും ഒക്കെ തിരികെ പോകുന്നത് ഷൂട്ടിങ് പൂര്‍ത്തിയാക്കി രാത്രി ഏറെ വൈകി ആകും. വലിയ താരങ്ങള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ വരാം ഇഷ്ടമുള്ളപ്പോള്‍ പോകാം. അവര്‍ക്ക് തൊഴിലിന്റെ ഒരു പ്രൊഫഷണലിസവും ബാധകമല്ല. അവര്‍ക്ക് വേണ്ടി എത്ര നേരവും കാത്ത് നില്‍ക്കാം, എത്ര നേരത്തെയും ഷൂട്ടിങ് നിര്‍ത്താം. പക്ഷെ ഒരു അടിസ്ഥാന വര്‍ഗ്ഗ തൊഴിലാളി രാത്രി ഷൂട്ട് നീണ്ടുപോയാല്‍ ഒരു ബാറ്റ കൂടുതല്‍ ചോദിച്ചാല്‍ സിനിമയില്‍ അത് വലിയ കുറ്റകൃത്യമാണ്. ഒരു അസിസ്റ്റന്റ്റ് ഡയറക്ടര്‍ മിനിമം വേതനം ചോദിച്ചാല്‍ അവന്‍ പിറ്റേന്ന് വീട്ടിലേക്ക് ബാഗ് പായ്ക്ക് ചെയ്യണം. പുരുഷ താരങ്ങള്‍ക്ക് അവര്‍ ചോദിക്കുന്ന പ്രതിഫലം നല്‍കും

No comments:

Powered by Blogger.