കർണ്ണന്റെ തിരക്കഥ പൂജ ചെയ്യാൻ ആർ.എസ്. വിമൽ ശബരിമലയിൽ എത്തി.


കർണ്ണന്റെ തിരക്കഥ പൂജ ചെയ്യാൻ ആർ.എസ്. വിമൽ ശബരിമലയിൽ എത്തി.
ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന കർണ്ണന്റെ തിരക്കഥയുമായി സംവിധായകൻ ആർ.എസ്. വിമൽ ശബരിമലയിൽ എത്തി പ്രേത്യേക പൂജ നടത്തി. വിക്രമിനെ നായകനാക്കി ഹിന്ദിയിലും ,തമിഴിലുമാണ് കർണ്ണൻ നിർമ്മിക്കുന്നത്. 300 കോടി രൂപയാണ് നിർമ്മാണ ചെലവ്.

നിർമ്മാതാവിന്റെ താൽപര്യം അനുസരിച്ചാണ് രാജ്യാന്തര നിലവാരത്തിൽ സിനിമയെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. ന്യൂയോർക്കിലുള്ള യൂണൈറ്റെഡ് ഫിലിം കിങ്ങ്ഡമാണ് സിനിമ നിർമ്മിക്കുന്നത്.  32 ഭാഷകളിൽ ചിത്രം ഡബ്ബ് ചെയ്ത് പുറത്തിറക്കും. കർണ്ണനിലുടെ മഹാഭാരതകഥയാണ് അവതരിപ്പിക്കുന്നത്.  ഹിന്ദിയിലെ പ്രമുഖ താരങ്ങളും, ഹോളിവുഡിലുള്ള താരങ്ങളും സിനിമയിൽ അഭിനയിക്കുന്നുണ്ട്.

No comments:

Powered by Blogger.