കുട്ടൻപിള്ളയുടെ ശിവരാത്രി മെയ് പതിനൊന്നിന് റിലീസ് ചെയ്യും.


സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി നവാഗതനായ ജീൻ മർക്കോസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി . മിഥുൻ രമേശ്, ബിജു സോപാനം, കൊച്ചുപ്രേമൻ, ശ്രീകാന്ത് മുരളി, സിൻഡ്ര 'അർജുൻ, ശ്രുതി ,പ്രവീണ ,ആശാ ശ്രീകാന്ത് എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.  സംഭാഷണം - ജോസ് ലറ്റ്, ഗാനരചന - അൻവർ അലി, സംഗീതം - സയനോര ഫിലിപ്പ്, ക്യാമറ - ഫാസിൽ നാസർ,  എഡിറ്റിംഗ് - ഷിബീഷ്. നിർമ്മാണം - രാജി നന്ദകുമാർ,

സുരാജ് വെഞ്ഞാറമൂട് പോലീസ് കോൺസ്റ്റബിൾ കുട്ടൻപിള്ളയായെത്തുന്ന ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി .ശിവരാത്രി കാലത്ത് കുട്ടൻപിള്ളയുടെ വീട്ടിൽ നടക്കുന്ന കുടുംബ സംഗമവും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളും കോർത്തിണക്കിയാണ് കഥ പറയുന്നത്. ഈ ചിത്രത്തിന് വേണ്ടി സുരാജ് പാടിയ ഗാനം ഇതിനോടകം തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞു.

No comments:

Powered by Blogger.