മമ്മൂട്ടിയും മോഹൻലാലും പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ.


സൂപ്പർ താരങ്ങളായ മമ്മൂട്ടിയും മോഹൻലാലും പത്തനംതിട്ട പ്രസ്സ് ക്ലബ്ബിൽ എത്തിയതായി വാർത്ത വന്നു.  ഒറ്റനോട്ടത്തിൽ ആരും സംശയിച്ചു പോകും .അടുത്ത് എത്തി നോക്കിയാൽ മാത്രമെ ഇത് മെഴുകുതിരി പ്രതിമകൾ ആണെന്ന് മനസിലാകൂ. കുമ്പനാട് വലിയപറമ്പിൽ ഹരികുമാറാണ് പ്രതിമകൾ ഉണ്ടാക്കിയിരിക്കുന്നത്.  പ്രതിമകളിലെ മുടി മാത്രം യഥാർത്ഥ്യത്തിലുള്ളതാണ്. ബാക്കിയെല്ലാം മെഴുകാണ്.  യേശുദാസ് , പ്രഭാസ് എന്നിവരുടെ പ്രതിമകളും പൂർത്തിയായി വരുന്നു.  കുമ്പനാട് വലിയപറമ്പിൽ പരേതനായ സുകുമാരൻ - രാധ ദമ്പതികളുടെ മൂത്ത മകനാണ് ഹരികുമാർ.  ഭാവിയിൽ സിനിമ താരങ്ങളുടെ  പ്രതിമകളുടെ മ്യൂസിയം സ്ഥാപിക്കാനാണ്  ഉദ്ദേശമെന്നും ഹരികുമാർ പറയുന്നു.                       
spc

No comments:

Powered by Blogger.