മെർക്കുറി സൈലന്റ് ത്രില്ലർ.

1992 -ൽ 84 പേരുടെ മരണത്തിന്  ഇടയാക്കിയ മെർക്കുറി ഫാക്ടറിയുമായി ബന്ധപ്പെട്ട കഥ . ജീവിച്ചിരിക്കുന്ന പലരും ബധീരരും മുകരും ആണ്.  ഇവരുടെ പശ്ചത്താലത്തിലാണ് കഥ പറയുന്നത്. സംഭാഷണങ്ങൾ ഇല്ലാത്ത സിനിമയാണിത്.  മനോഹരമായ അവതരണവും സംവിധാനവും സിനിമയെ മികച്ചതാക്കി. ഏറെ നാളുകൾക്ക് ശേഷം ഇത്തരത്തിലുള്ള പ്രമേയം  പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.

കാർത്തിക് സുബ്ബരാജാണ് രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.  പ്രഭുദേവ, സനത്ത് റെഡി, രമ്യാ നമ്പീശൻ, ദീപക് പരമേഷ്, ഷാനക് പുരുഷോത്തമൻ , അനീഷ് വടമൺ, ഇന്ദുജ എന്നിവർ അഭിനയിക്കുന്നു.


ക്യാമറ - എസ്. തിരുനാവക്കര ശ്, എഡിറ്റിംഗ് - വിവേക് ഹർഷൻ, സംഗീതം - സന്തോഷ് നാരായണൻ ,ആക്ഷൻ - അൻപരീവ്, ആർട്ട് - സതീഷ് കുമാർ, സൗണ്ട് ഡിസൈനർ - കുനാൽ രാജൻ, സൗണ്ട് മിക്സിംഗ് - മാർതി ഹൂംപ്റെ ,ക്രിസ്ജേക്കബ്ബ് സൺ. നിർമ്മാണം - കാർത്തികേയൻ സാന്താനം - ജയന്തിലാൽ ( പെൻ ) .

പ്രഭുദേവയുടെ അഭിനയ മികവ് എടുത്ത് പറയാം. പുതുമുഖങ്ങൾ താരങ്ങൾ നന്നായി അഭിനയിച്ചു. പശ്ചാത്തല സംഗീതമാണ് സിനിമയുടെ ഹൈലൈറ്റ്.

ഭാഷയുടെ അതിർവരമ്പുകളില്ലാത്തതിനാൽ എതു നാട്ടുകാർക്കും ,പ്രേക്ഷകർക്കും മെർക്കുറി ആസ്വദിക്കാം.  

റേറ്റിംഗ് - 3.5/5 .
സലിം പി.ചാക്കോ .

No comments:

Powered by Blogger.