ദേശീയ ചലച്ചിത്ര പുരസ്കാരം - മികച്ച നേട്ടവുമായി മലയാള സിനിമ .


അറുപത്തിഅഞ്ചാമത്‌ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ജൂറി ചെയർമാൻ ശേഖർ കപൂർ പ്രഖ്യാപിച്ചു. വിവിധ ഭാഷകളിൽ നിന്നായി 321 ഫീച്ചർ ചിത്രങ്ങളാണ് ജൂറി പരിഗണിച്ചത്. മലയാളത്തിൽ പതിനഞ്ച് ചിത്രങ്ങളാണ് മൽസരിച്ചത്. മികച്ച നടനായി റിഥി സെനും  ( നഗർ കീർത്തൻ - ബംഗാളി ചിത്രം ) ,മികച്ച നടിയായി  അന്തരിച്ച  ശ്രീദേവിയും ( മോം- ഹിന്ദി ചിത്രം ) പുരസ്കാരം നേടി.  മികച്ച സംവിധായകനായി ജയരാജ് ( ഭയാനകം ) , സജീവ് പാഴൂർ മികച്ച തിരക്കഥാകൃത്തായും  ( തൊണ്ടിമുതലും, ദൃക്സാക്ഷിയും) , മികച്ച ഗായകനായി ഡോ. കെ.ജെ യേശുദാസും ,മികച്ച സഹനടനായി ഫഹദ് ഫാസിലും പുരസ്കാരം നേടി.  ടേക്ക് ഓഫിലെ അഭിനയത്തിന്  പാർവ്വതി ജൂറിയുടെ പ്രത്യേക പരമാശവും നേടി.ദിലിഷ് പോത്തന് തുടർച്ചയായി രണ്ടാം തവണയും പുരസ്കാരം ലഭിച്ചു. വിനോദ് ഖന്ന  ദാദാ സാഹിബ് ഫാൽക്കെ അവാർഡിന് അർഹനായി.

മികച്ച ചിത്രം - വില്ലേജ് റോക്ക് സ്റ്റാർ (അസം ) ,മികച്ച ജനപ്രിയ ചിത്രം - ബാഹുബലി 2 ,മികച്ച സഹനടി - ദിവ്യദത്ത ( ഇരാദാ ഹിന്ദി) ,മികച്ച ഗായിക - ശാഷാ തിരുപ്പതി.  കാ ട്രൂ വെളിയിടെ തമിഴ്,  മികച്ച ഛായഗ്രഹണം - നിഖിൽ എസ്. പ്രവീൺ (ഭയാനകം. - മലയാളം) ,സംഗീതം - ഏ. ആർ. റഹ്മാൻ ) .

സാമൂഹ്യ പ്രസക്തിയുള്ള ചിത്രം - ആളൊരുക്കം. പ്രൊഡക്ഷൻ ഡിസൈൻ സന്തോഷ് ( ടേക്ക് ഓഫ് ) ,ദേശീയോദ്ഗ്രഥന ചിത്രം - ധപ്പ ,മികച്ച മേയ്ക്ക് അപ്പ് ആർട്ടിസ്റ്റ് - റീമദാസ് (  വില്ലേജ് റോക്ക് സ്റ്റാർ ), സ്പെഷ്യൽ ഇഫ്ക്സ് - ബാഹുബലി 2 ,ആക്ഷൻ ഡയറ്ക്ഷൻ - ബാഹുബലി 2 ,
വിവിധ ഭാഷകളിലെ മികച്ച ചിത്രങ്ങൾ . ന്യൂട്ടൺ (ഹിന്ദി) ,ടുലെറ്റ് - (തമിഴ്), ഹലോ ആർസി ( ഒറിയ ) ,മയൂരക്ഷി  ( ബംഗാളി ) , സിൻജാർ ( ജസാറി ) ,പഡായി ( തുളു ) വോക്കിംഗ് വിത് ദി വിൻഡ് ( ലഡാക്കി ) ,ഐബ്ബട്ടു രാമക്ക (കന്നഡ ) ,ഗാഡി (തെലുങ്ക്) .

മികച്ച ഷോർട്ട് ഫിലിം ( ഫിക്ഷൻ ) - മയ്യത്ത് (മറാത്തി ) .സാമൂഹ്യ വിഷയങ്ങളെ കുറിച്ചുള്ള ചിത്രങ്ങൾ - ഐ ആം ബോണി, വെൽഡൺ. പ്രത്യേക ജൂറി പരമാർശം - എ. വെരി ഓൾഡ് മാൻ വിത്ത് ഇനോർമസ് വിങ്ങ്സ് . വിദ്യഭ്യാസ ചിത്രം - ദി ഗേൾസ് വി ഫോർ ആൻഡ് ദി വിമൻ വി ഫോർ . നോൺ ഫീച്ചർ ചിത്രം - വാട്ടർ ബേബി. പ്രത്യേക പരാമർശം നേടിയത് - പങ്കജ് ത്രിപാഠി - ന്യൂട്ടൺ,  മേർഖ്യ - മറാത്തി, ഹലോ ആർസി - (  ഒഡീഷ്യ . )


ബോളിവുഡ് താരങ്ങളെ വെല്ലുന്ന പ്രകടനമാണ് ഫഹദ് ഫാസിലിന്റേതെന്ന് ശേഖർ കപൂറിന്റെ വാക്കുകൾ മലയാള സിനിമയ്ക്ക് കിട്ടിയ വലിയ അംഗീകരമാണ്.

രണ്ട് സിനിമകൾ എടുത്ത സംവിധായകൻ ദിലീഷ് പോത്തൻ തുടർച്ചയായി അവാർഡുകൾ നേടിയത് വലിയ നേട്ടമാണ്.


No comments:

Powered by Blogger.