ജീവൻ തുടിക്കുന്ന സിനിമയാണ് പരോൾ . മമ്മൂട്ടിയ്ക്ക് മറ്റൊരു മികച്ച കുടുബചിത്രം കൂടി


മമ്മൂട്ടിയെ നായകനാക്കി ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത ചിത്രമാണ് പരോൾ . കമ്യൂണിസ്റ്റ്കാരനും കർഷകനുമായ അലക്സിന്റെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം. സ്വന്തം വിധിയ്ക്ക് മുന്നിൽ കിഴടങ്ങേണ്ടി വന്ന് നിർവികാരനായി പോയ അലക്സിന്റെ കഥാപാത്രത്തെ പൂർണ്ണമായി ഉൾകൊള്ളുകയും ത്രീവ്രതയോടെ അവതരിപ്പിക്കാനും മമ്മുട്ടിയ്ക്ക് കഴിഞ്ഞു. അലക്സിനെ അവതരിപ്പിക്കാൻ മമ്മൂട്ടിക്കല്ലാതെ മറ്റൊരാൾക്കും കഴിയില്ലെന്ന തിരക്കഥാകൃത്ത് അജിത് പൂജപ്പുരയുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ്  മമ്മൂട്ടിയുടെ അഭിനയ മികവ്.

ചെയ്യാത്ത തെറ്റിന് ജയിലിൽ പോകേണ്ടി വരുകയും , പരോളിന് എത്തുബോൾ സ്വന്തം മകനെ രക്ഷിക്കാൻ പിതാവ് വീണ്ടും ജയിലിൽ പോകേണ്ടി വരുന്നതാണ് സിനിമയുടെ പ്രസക്തി.

ക്യാമറ വർക്കും, ആക്ഷൻ രംഗങ്ങളും, എഡിറ്റിംഗുമൊക്കെ സിനിമയ്ക്ക് മുതൽകൂട്ടായി .
നിർമ്മാണം - ആന്റണി ഡിക്രൂസ്, തിരക്കഥ - അജിത് പൂജപ്പുര,  ക്യാമറ - എസ്. ലോകനാഥൻ, എഡിറ്റിംഗ് - സുരേഷ് യു.ആർ.എസ്സ്. , കലാസംവിധാനം - സെൽവകുമാർ , സ്റ്റണ്ട് -     ശിൽവ ,വിതരണം -  സെഞ്ച്വറി ഫിലിംസ് .

പരസ്യ രംഗത്ത് ശ്രദ്ധേയനായ ശരത്ത് സന്ദിത്തിന്റെ ആദ്യ ചിത്രമാണ് പരോൾ .


ഒരോ പ്രേക്ഷകനും  സിനിമ കണ്ട് കഴിയുമ്പോൾ കഥയും കഥാപാത്രങ്ങളും മനസിൽ നൊമ്പരമാകുന്നത് കാണാം. കുടു:ബ പശ്ചാത്തലത്തിലുള്ള പരോളിന്റെ ഹൈലൈറ്റ് മമ്മൂട്ടിയെന്ന നടന്റെ മനോഹരമായ അഭിനയശൈലി തന്നെയാണ്.  വളരെ അപൂർവ്വമായി മാത്രമെ ഇത്തരത്തിലുള്ള നല്ല സിനിമകൾ പ്രേക്ഷകന്റെ മുന്നിൽ എത്തുന്നുള്ളു എന്ന് പറയാം. അത് കൊണ്ട് തന്നെ പരോൾ കുടു:ബ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഉറപ്പാണ് .

 റേറ്റിംഗ് - 4/5 .    
 സലിം പി.ചാക്കോ


1 comment:

Powered by Blogger.