മമ്മൂട്ടിയുടെ അങ്കിൾ ഏപ്രിൽ 27 ന് റിലിസ് ചെയ്യും.


നവാഗതനായ ഗിരീഷ് ദമോദർ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിൾ. ഷട്ടറിന് ശേഷം ജോയി മാത്യു തിരക്കഥയെഴുതുന്ന ചിത്രംകൂടിയാണിത്.  ജോയി മാത്യൂ, കാർത്തിക മുരളീധരൻ 'മുത്തുമണി, കൈലാഷ്, കെ.പി.എ.സി ലളിത, സുരേഷ് കൃഷ്ണ, മേഘനാഥൻ, മണി, ബാലൻ പാറയ്ക്കൽ, ബാബു അന്നൂർ, ഗണപതി, നിഷ, ഹനീഫ് കലാഭവൻ, രാജശേഖരൻ, മൂന്നാർ രമേശ്, ഷിജു, സെയ്ത് തുടങ്ങിയവർ അഭിനയിക്കുന്നു.

സ്വന്തം സുഹൃത്തിന്റെ കൗമാരക്കാരിയായ മകളോടൊപ്പമുള്ള യാത്രയും അതിൽ സംഭവിക്കുന്ന വഴിതിരുവുകളുമാണ് സിനിമയുടെ ഇതിവൃത്തം.


No comments:

Powered by Blogger.