വിഷു കൈനീട്ടമായി ദിലീപ്- രതീഷ് അമ്പാട്ട് ടീമിന്റെ കമ്മാരസംഭവം എപ്രിൽ 14 ന് തീയേറ്ററുകളിൽ .


ദിലീപ് നായകനാകുന്ന കമ്മാരസംഭവം നവാഗതനായ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്നു. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന ഈ സിനിമയിൽ കമ്മാരൻ നമ്പ്യാർ എന്ന കഥപാത്രത്തെ മൂന്ന് വ്യതസ്ത ഗെറ്റപ്പുകളിലാണ് ദിലീപ് അവതരിപ്പിക്കുന്നത്.  സെൻസർ ബോർഡ് യു സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്ന ഈ ചിത്രം മൂന്ന് മണിക്കൂർ രണ്ട് മിനിറ്റാണ്. മലയാള സിനിമയിൽ അപൂർവ്വമായി മാത്രമാണ് മൂന്ന് മണിക്കൂർ സമയ ദൈർഘമുള്ള സിനിമകൾ ഇറങ്ങിയിട്ടുള്ളു.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. ഷങ്കറിന്റെ ബോയ്സിലുടെ ശ്രദ്ധേയനായ തമിഴ് നടൻ സിദ്ധാർത്ഥ് മുഖ്യവേഷത്തിൽ ഈ സിനിമയിൽ അഭിനയിക്കുന്നു.  നമിതാ പ്രമോദാണ് നായിക. മുരളി ഗോപി, ഇന്ദ്രൻസ്, ശ്വേതാ മേനോൻ ,തമിഴ് നടൻ ബോബി സിംഹ ഉൾപ്പടെയുള്ള വൻതാരനിരയാണ് സിനിമയിൽ അഭിനയിക്കുന്നത്. കഥയും തിരക്കഥയും സംഭാഷണവും നടൻ മുരളിഗോപിയാണ്.

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യവിരുന്നാണ് കമ്മാരസംഭവം സിനിമയുടെ പ്രത്യേകത. 25 കോടി രൂപയാണ് സിനിമയുടെ മുതൽമുടക്ക്. വിഷു - അവധികാലമാഘോഷിക്കാൻ കമ്മാരസംഭവം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.                         

  സലിം പി.ചാക്കോ.


No comments:

Powered by Blogger.