മോഹൻലാൽ എപ്രിൽ 14 ന് തന്നെ തീയേറ്ററുകളിൽ എത്തും.


മോഹൻലാൽ അണിയറ പ്രവർത്തകർ തിരക്കഥാകൃത്ത് കലവുർ രവികുമാറിന് അഞ്ച് ലക്ഷം രൂപം നൽകിയതോടെയാണ്  പ്രശ്നം ഒത്ത് തീർപ്പായത്.

സാജദ് യഹിയ സംവിധാനം ചെയ്ത മോഹൻലാലിന്റെ  കഥ ,കലവൂർ രവികുമാറിന്റെ മോഹൻലാലിനെ എനിക്ക് ഭയങ്കര പേടിയാണ് എന്ന കഥയിൽ നിന്ന് എടുത്തത് ആണ് എന്നായിരുന്നു ആരോപണം. ഇതേ തുടർന്നാണ് തൃശൂർ ജില്ലാ കോടതി മോഹൻലാലിന്റെ പ്രദർശനം തടഞ്ഞത്.

മോഹൻലാൽ എന്ന വ്യക്തിയും കലാകാരനും ഒരോ മലയാളിയെയും എതൊക്കെ തലത്തിൽ സ്വാധീനിക്കുന്നു എന്നുള്ളതാണ് സിനിമയുടെ പ്രമേയം. മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ, സലിംകുമാർ,  സിദ്ദീഖ്,          സൗബിൻ താഹിർ, അജു വർഗ്ഗീസ്, ഹരീഷ് കണാരൻ, കോട്ടയം പ്രദീപ്, ശ്രീജിത്ത് രവി, ബിജുകുട്ടൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, സുനിൽ സുഗദ, കോട്ടയം നസീർ, കൃഷ്ണകുമാർ, സാജൻ പള്ളുരുത്തി, മനോജ് ഗിന്നസ് , ഷെബിൻ ,കെ.പി.ഏ.സി ലളിത, സേതുലക്ഷ്മി, പ്രസീദ ,അഞ്ജന ,അംബിക മോഹൻ, ക്രിതിക, ബേബി മീനാക്ഷി, മാസ്റ്റർ വിശാൽ, മാസ്റ്റർ ആദിഷ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

തിരക്കഥ - സുനീഷ് വാരനാട് , ക്യാമറ - ഷാജികുമാർ, എഡിറ്റർ - ഷമീർ മുഹമ്മദ്, സംഗീതം - ടോണി ജോസഫ്.

മഞ്ജുവാര്യരുടെ  ' മോഹൻലാൽ ' താരാരാധനയുടെ കഥ നർമ്മത്തിലൂടെ പറയുന്നു.

No comments:

Powered by Blogger.