സുഡാനി from നൈജീരിയ സ്നേഹത്തിന്‍റെ പ്രതീകം.


സെവൻസ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ  സ്നേഹത്തിന്റെ പ്രതീകമായി സുഡാനി from നൈജീരിയ മാറി. നവാഗതനായ സഖറിയ സംവിധാനം ചെയ്ത ചിത്രമാണിത്. നൈജീരിയയിൽ നിന്നുള്ള ഫുട്ബോൾ കളിക്കാരനും മലപ്പുറത്തെ സെവൻസ് ക്ലബ്ബ് ടീം മനേജരും തമ്മിലുള്ള അത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം.

കാൽപ്പന്ത് കളിയുടെ നാടായ മലപ്പുറത്തിന്റെ സ്നേഹവും സംസ്കാരവുമാണ് സിനിമ പറയുന്നത്.  പളസ്ടു തോറ്റതിന് ശേഷം യാതൊരു സ്ഥിരവരുമാനവുമില്ലാത്ത മജീദ് റഹ്മാന്റെയും ടീം അംഗങ്ങളുടെയും സൗഹൃദമാണ് സിനിമ .

അപ്രതിക്ഷമായി സുഡു ഓമന പേരിൽ അറിയപ്പെടുന്ന നൈജീരിയൻ താരത്തിന് പരുക്ക് പറ്റുന്നു.  പ്രത്യേക സാഹചര്യത്തിൽ  സുഡുവിന് സ്വന്തം നാട്ടിലേക്ക് തിരികെ പോകേണ്ടി വരുന്നു. എത് അഫ്രിക്കൻ രാജ്യത്തിൽ നിന്ന് മലപ്പുറത്ത് വന്ന് ഫുട്ബോൾ അറിയപ്പെടുന്നത് സുഡാനി എന്നാണ്.

സൗബിൻ സാഹിർ മജീദ് നഹ്മാനായും ,സാമുവേൽ അബിഓല റോബിൻസൺ സാമുവേലായും മജീദിന്റെ രണ്ടാനച്ഛനായി കെ.റ്റി.എസ് അബ്ദുള്ളയും മാതാവായി സാവിത്രി ലക്ഷ്മണനും അയൽവാസി ബിയാത്തു വായി സരസ ബാലുശ്ശേരിയും മികച്ച അഭിനയം കാഴ്ചവച്ചു. ലുക്ക് ലുക്ക്, അഭിരാം പൊതുവാൾ ,സിദ്ദീഖ് കൊടിയാത്തൂർ ,അഷറഫ് തങ്ങൾ ,മാസ്ഹർ ഹംസ, അഷ്റഫ് ഹംസ ,നജീബ് കുറ്റിപ്രം ,ഹിക്ക്വതുള്ള ,ഉണ്ണി നായർ എന്നിവരും സിനിമയിൽ അഭിനയിക്കുന്നു.

നിർമ്മാണം - സമീർ താഹിർ ,ഷൈജു ഖാലിദ് ,സംഭാഷണം - മുഹസിൻ പ്യാരാരി, സഖറിയ ,സംഗീതം - റെക്സ് വിജയൻ ,ഷഹബാസ് അമൻ, ക്യാമറ - ഷൈജു ഖാലിദ് ,എഡിറ്റിംഗ് - നൗഫൽ അബ്ദുള്ള .

തമാശകളും ,സൗഹൃദവും ,സ്നേഹവും ഒക്കെയുള്ള ഒരു നല്ല ചിത്രം. ഈ സിനിമ പ്രേക്ഷകർ സ്വീകരിക്കും .                   

റേറ്റിംഗ് - 4/5.                     
സലിം പി.ചാക്കോ.

No comments:

Powered by Blogger.