അർഹതയ്ക്കുള്ള അംഗീകാരം .ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന ഇന്ദ്രൻസിന് ലഭിച്ച മികച്ച നടനുള്ള സംസ്ഥാന അവാർഡ് അർഹതയ്ക്കുള്ള അംഗീകാരമായി. വസ്ത്ര ലങ്കാരകനായ ഇന്ദ്രൻസ് എന്ന സുരേന്ദ്രൻ രാജസേനൻ ,കെ.കെ. ഹരിദാസ് എന്നിവരുൾ പ്പെടെയുള്ളവരുടെ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

ഒരു പിടി നല്ല ചിത്രങ്ങൾ ഇന്ദ്രൻസിനെ തേടിയെത്തിയെങ്കിലും സംസ്ഥാന അവാർഡ് അദ്യമായാണ് ലഭിക്കുന്നത്.

നഷ്ടപ്പെട്ട മകനെ തേടിയിറങ്ങുന്ന പിതാവിന്റെ നിസഹായതയും ,അന്വേഷണത്തിനൊടുവിൽ മകൻ ,മകളായി മുന്നിലെത്തുമ്പോൾ ഉണ്ടാകുന്ന അഭിനയം മനോഹരമായി അവതരിപ്പിച്ചാണ് മികച്ച നടനായത്. അപ്പു പിഷാരടി എന്ന ഓട്ടൻതുളളൽ കലാകാരനായി ഇന്ദ്രൻസ് തിളങ്ങി.   നവാഗതനായ വി.സി അഭിലാഷാണ് ആളൊരുക്കം എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

No comments:

Powered by Blogger.