പുത്തൻ ഉണർവുമായി സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ ഹിറ്റിലേക്ക് .


നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത  സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ പുത്തൻ ഉണർവ്വുമായി ഹിറ്റിലേക്ക്.

കോട്ടയത്തെ ഒരു ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരൻ ജേക്കബിന്റെ ജീവിതം ഒരു രാത്രി കൊണ്ട് മാറി മറയുന്നതാണ് സിനിമയുടെ ഇതിവൃത്തം.

വിനായകൻ ,ചെമ്പൻ വിനോദ് ജോസ്, ജോസ്, രാജേഷ് ശർമ്മ ,ലിജോ ജോസ് പെല്ലിശ്ശേരി, ദിനേശ് പ്രഭാകർ ,അനിൽ നെടുമങ്ങാട്, അശോക് കുമാർ ,ബിറ്റോ ഡേവിസ്, കിച്ചു, അനന്തു ബിനോയ് ആന്റണി, പ്രശാന്ത് ,മുരുകൻ ,മാർട്ടിൻ എന്നിവരാണ് സിനിമയിൽ അഭിനയിക്കുന്നത്.

ബി. ഉണ്ണിക്കൃഷ്ണൻ അവതരിപ്പിക്കുന്ന ഈ ചിത്രം സൂര്യാ സിനിമാസിന്റെ ബാനറിൽ ബി.സി. ജോഷി, ചെമ്പൻ വിനോദ് ജോസ്, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥ - ദിലീപ് കുര്യൻ ,ക്യാമറ - ഗിരീഷ് ഗംഗാധരൻ, സംഗീതം - ജാക്ക്സ് ബിജോയ്, പശ്ചത്താല സംഗീതം - ദീപക് അലക്സാണ്ടർ ,എഡിറ്റിംഗ് - ഷമീർ മുഹമ്മദ്, കലാ സംവിധാനം - ഗോകുൽദാസ് ,സ്റ്റണ്ട്സ് - സുപ്രിം സുന്ദർ.

ജേക്കബ്ബായി ആന്റണി വർഗ്ഗിസും ,ബെറ്റിയായി അശ്വതി മനോഹരനും തടവുകാരായി വിനായകനും, ചെമ്പൻ വിനോദ് ജോസും, കൊച്ചൂട്ടിയും നല്ല അഭിനയം കാഴ്ചവെച്ചു. ക്യാമറ വർക്കും എഡിറ്റിംഗും മനോഹരമായി. ടിനു പാപ്പച്ചന്റെ സംവിധാനമികവ് എടുത്ത് പറയാം.

ആൻറണി വർഗ്ഗിസ് നായകപദവിലേക്ക് എത്തുന്നു എന്നതാണ് ഈ സിനിമയുടെ നേട്ടം. യുവ പ്രേക്ഷകർ ആവേശത്തോടെയാണ് ഈ സിനിമയെ സ്വീകരിക്കുന്നത്.

ആർ.ഡി ഇല്ലുമിനേഷൻസാണ് സ്വാതന്ത്രം അർദ്ധരാത്രിയിൽ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. പ്രേക്ഷകർ രണ്ടു കൈയ്യും നീട്ടി ഈ സിനിമയെ സ്വീകരിക്കും.   

റേറ്റിംഗ് 4/5  .     
സലിം പി.ചാക്കോ

No comments:

Powered by Blogger.