അജയ് ദേവഗണിന്‍റെ റെയ്ഡ് മനോഹരം.


1981 ൽ ലക്നെവിൽ നടന്ന സംഭവമാണ് റെയ്ഡിന്റെ ഇതിവൃത്തം. അമയ് പട്നായിക് എന്ന സെയിൽ ടാക്സ് ഓഫീസർ നടത്തുന്ന റെയ്ഡാണ് സിനിമ പറയുന്നത്.  ഗ്രാമ തലവനും വ്യവസായിയുമായ രാംജി  നികുതി വെട്ടിപ്പ് നടത്തിയ കോടികൾ റെയ്ഡിലൂടെ സർക്കാർ ഖജനാവിലേക്ക് മാറ്റുന്നു. വ്യവസായ പ്രമുഖൻ തന്റെ എല്ലാ സാഹചര്യങ്ങളും ഉപയോഗപ്പെടുത്തിയിട്ടും റെയ്ഡിൽ നിന്ന് രക്ഷപെടാൻ കഴിയുന്നില്ല.

ക്രൈം ത്രില്ലർ മൂവി സംവിധാനം ചെയ്യുന്നത് രാജ്കുമാർ ഗുപ്തയാണ് . ഇലിനാ ഡിക്രൂസ് ,സൗരബ് ശുക്ള ,സദാനന്ദ് വർമ്മ ,ഗായത്രി അയ്യർ ,അമിത് ബിമോത് ,മുകേഷ് സിംഗ് ദുർഗ്ഗാപുർ, അക്ഷയ് വർമ്മ ,നിലാബ പാണ്ഡെ എന്നിവർ അഭിനയിക്കുന്നു.

കഥ ,സംഭാഷണം - റിതേഷ് ഷാ ,തിരക്കഥ - രാജ്കുമാർ ഗുപ്ത ,റിതേഷ് ഷാ, സംഗീതം - അനിത് ത്രിവേദി ,തൻഷിക് ബാഗ് ച്ചി, ക്യാമറ - അൽഫോൻസ് റോയ് ,എഡിറ്റിംഗ് - ബോദ് ത്വ ബാനർജി .

അമയ് പട്നായിക്കായി അജയ്ദേവഗൺ തിളങ്ങി. സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമയായി റെയ്ഡിനെ കാണാം.                   

റേറ്റിംഗ് - 3.5 / 5.       
സലിം പി.ചാക്കോ .

No comments:

Powered by Blogger.