വികടകുമാരൻ ഫൺ എന്റർടെയ്നർ.



സൂപ്പർഹിറ്റ്  ചിത്രം റോമൻസിന് ശേഷം ബോബൻ ശമുവേൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് വികടകുമാരൻ .യുവ അഭിഭാഷകനായി വിഷ്ണു ഉണ്ണിക്കൃഷ്ണനും ,ഹോട്ടൽ നടത്തിപ്പുകാരിയായി മാനസ രാധാകൃഷ്ണനും ഗുമസ്തനായി ധർമ്മജൻ ബോൾഹാട്ടിയും തിളങ്ങി. അബലത്തിൽ നടക്കുന്ന മോഷണവും പ്രശ്നങ്ങളും അഭിഭാഷകനായ ബിനുവിന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ്  സിനിമയുടെ ഇതിവൃത്തം.

ഇന്ദ്രൻസ്, ലിയോന ലിഷോയ് ,റാഫി ,ബൈജു ,മേഘമാത്യൂ ,അരുൺ ഗോഷ്, ജിനു ജോസഫ്, നിഴലുകൾ  രവി, ജയരാജ് വാര്യർ, സിമ ജി.നായർ, പൊന്നമ്മ ബാബു, ഇ.എ. രാജേന്ദ്രൻ ,സുനിൽ സുഗദ ,ജയൻ ചേർത്തല, മഹേഷ്  തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.

രചന - വൈ. വി. രാജേഷ് ,സംഗീതം - രാഹുൽ രാജ് ,ഗാനരചന - ബി.കെ. ഹരി നാരായണൻ ,എഡിറ്റിംഗ് - ദീപു ജോസഫ്, ക്യാമറ - അജയ് ഡേവിഡ് കാച്ചപ്പിള്ളി , നിർമ്മാണം - ബിജോയ് ചന്ദ്രൻ , അരുൺ ഘോഷ് .

കോമഡിയുടെ പശ്ചാത്തലത്തിലാണ് സിനിമ പ്രേക്ഷകരുടെ മുന്നിൽ എത്തിയിട്ടുള്ളത്.  രണ്ടാം പകുതി ത്രില്ലർ മൂവി തലത്തിലേക്ക് മാറുന്നുവെന്ന പ്രത്യേകതയുമുണ്ട്. പ്രേക്ഷകർ സിനിമയെ സ്വികരിക്കുമെന്ന് പ്രതിക്ഷിക്കുന്നു.           

റേറ്റിംഗ് - 3.5 / 5 .             
സലിം പി. ചാക്കോ .

No comments:

Powered by Blogger.