എസ്. ദുർഗ്ഗ സമകാലീന പ്രസക്തിയുള്ള ചിത്രം.


മനുഷ്യൻ നിയന്ത്രിക്കുന്ന അല്ലെങ്കിൽ നിർമ്മിക്കുന്ന നിയമങ്ങളാണ് എവിടെയും . ദുർഗ്ഗയെ ദേവിയായി കണ്ട് മനുഷ്യർ ആദരിക്കുബോൾ അതേ പേരിലുള്ള സ്ത്രീയോട് മനുഷ്യർ കാട്ടുന്ന നീതികേട് സിനിമയിൽ എടുത്ത് പറയുന്നു.

വടക്കേ ഇന്ത്യക്കാരി ദുർഗ്ഗയോടെപ്പം ഒളിച്ചോടുന്ന കബീർ എന്ന യുവാവിന്റെയും ദുർഗ്ഗയുടെയും കഥയാണി സിനിമ. രാത്രിയിൽ വാഹനം കിട്ടാതെ വലയുന്ന അവർ റെയിൽവേ സ്റ്റേഷനിൽ , പോകാൻ കാത്ത് നിൽക്കുമ്പോൾ ഗുണ്ടാ സംഘവുമായി ബന്ധമുള്ളവരോടൊപ്പം യാത്ര ചെയ്യേണ്ടി വരുന്നതുമാണ് സിനിമ പറയുന്നത്.  മലയാളി ചിലപ്പോൾ തനി ഗുണം കാണിക്കുന്നത് സിനിമ വരച്ച് കാട്ടുന്നു. ദേവതയെ പ്രീതിപ്പെടുത്തുവർ മനുഷ്യ സ്ത്രീയോട് കാട്ടുന്ന സമീപനം ചർച്ചയാവേണ്ടതുണ്ട്?  .സമകാലിന വിഷയങ്ങൾ കോർത്തിണക്കാൻ സംവിധായകൻ സനൽകുമാർ ശശിധരൻ ശ്രദ്ധിച്ചിട്ടുണ്ട്.  മുൻ ചിത്രങ്ങളെക്കാൾ സംവിധായകൻ   മുന്നോട്ട് പോയി  എന്ന് പറയാൻ കഴിയും.

രാജശ്രീ ദേശ്പാണ്ഡെ ദുർഗ്ഗയായും കണ്ണൻ നായർ കബീറായും അപരിചിതൻമാരായി വേദും ,സുജിത് കെ.എസും ,അരുൺസോളും ,ബിലാസ് നായരും ,സബ്ബ് ഇൻസ്പെക്ടറായി ബൈജു നോട്ടെയും ,പോലിസുകാരനായി സുജിത് കോയിക്കലും അഭിനയിച്ചു.

നിർമ്മാണം -  അരുണ മാത്യൂ, ഷാജി മാത്യൂ ,സംഗീതം - ബേസിൽ ജോസഫ് ,ക്യാമറ - പ്രതാപ് ജോസഫ് ,എഡിറ്റിംഗ് - രാഹുൽ . വിതരണം - സിനിമ പ്രേക്ഷക കൂട്ടായ്മ ഉൾപ്പടെയുള്ള സംഘടനകളും ,ഫിലിം സൊസൈറ്റികളും ,സോഷ്യൽ ഗ്രൂപ്പുകളും ആണ്.

പത്തൊൻപമാത്ത് ജീയോ മാമി, മുബൈ ഫിലിം ഫെസ്റ്റിവൽ ,സാർവ്വദേശീയ റോട്ടർഡാം ,വിനീസ് സാർവ്വദേശീയ ഫിലിം, ഇന്ത്യൻ ഫിലിം ഫെസ്റ്റിവെൽ ഓഫ് ലോസ് ഏഞ്ചൽസ് ,ഹോങ്ക് ഹോംഗ്  ,മിനാ പോളിസി സെയിന്റ് പോൾ ,സിഡ്നി ,ടാർ വോസിറ്റി ,ആർട്ട് ,പോ സാരോ ,എഡിൻബർഗ് ,ലണ്ടൻ ഇന്ത്യൻ ,സിനിമ - ജോവ് ,തായ്പോയ്, ലിമ ഇൻഡിവെൻഡൻസ് ,യെരോവാൻ, ഗുജാൻറ്റിയോ ,ന്യൂ ഹോറിസൺസ്, അനോനി മുൻ ഉൾപ്പടെയുള്ള നിരവധി ഫിലിം ഫെസ്റ്റിവെലുകളിൽ എസ്. ദുർഗ്ഗ പ്രദർശിപ്പിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർഡാം ടൈഗർ പുരസ്കാരം നേടിയ ആദ്യ സിനിമയാണിത്. എൻ. എഫ്.ഡി.സി ഫിലിം .ബസാർ  ,ടാർസോവാസ്കി ഫിലിം ഫെസ്റ്റിവലിൽ ക്യാമറയ്ക്ക് അവാർഡ്. പോസാറോ ഫിലിം ഫെസ്റ്റിവലിൽ യംഗ് ജൂറി അവാർഡും പ്രേത്യക പരമാർശവും ,ഡെപിൽ -വാലൻസി സംഗീതത്തിന് അവാർഡ് ,യെറിവാൻ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ അഫ്രീകോട്ട് അവാർഡ് എന്നിവ എസ്. ദുർഗ്ഗ നേടി.

ജനകീയ ബദൽ വിതരണ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളിലാണ് എസ്. ദുർഗ്ഗ പ്രദർശിപ്പിക്കുന്നത് .

നല്ല സിനിമകളുടെ നിരയിലേക്ക് സനൽകുമാർ ശശിധരന്റെ എസ്. ദുർഗ്ഗ എത്തും.  നല്ല സിനിമയെ സ്വീകരിക്കുന്ന പ്രേക്ഷകർ എസ്. ദുർഗ്ഗ സ്വീകരിക്കുമെന്ന് പ്രതിക്ഷിക്കുന്നു.  ഈ സിനിമയുടെ വിതരണ രീതി പുതിയ  മാറ്റത്തിന് തുടക്കമാവും.                 

റേറ്റിംഗ് -       4/5.                                     
സലിം പി. ചാക്കോ.

No comments:

Powered by Blogger.