ഒറ്റമുറി വെളിച്ചം ഉടൻ റിലിസ് ചെയ്യും.



വിവാഹത്തിന് ശേഷം ഭർത്താവിൽ നിന്ന് പീഡനം ഏറ്റുവാങ്ങേണ്ടി വരികയും, സാഹചര്യങ്ങളിൽ നിന്ന് ശക്തിയാർജിച്ച് തിരിച്ചടിക്കുകയും ചെയ്യുന്ന ഭാര്യയുടെ കഥ പറയുന്ന ശക്തമായ സ്ത്രീപക്ഷ സിനിമയാണ് ഒറ്റമുറി വെളിച്ചം.

അപരിചിതനായ ഒരു വ്യക്തിയെ വിവാഹം കഴിക്കുന്ന സുധ എന്ന സ്ത്രി. അവർ നേരിടുന്ന വെല്ലുവിളിയാണ് ഈ സിനിമ . വെളിച്ചം പോസ്റ്റിവാണ് എന്നാൽ ആ പ്രകാശം സുധ എന്ന സ്ത്രിയ്ക്ക് നെഗറ്റീവാകുന്നു. അടച്ചുറപ്പില്ലാത്ത ഒരു മുറിയിൽ കത്തി നിൽക്കുന്ന വെളിച്ചത്തെ സാക്ഷിയായി ഭർത്താവിൽ നിന്ന് ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങുകയാണ് സുധ. ഈ പീഡനങ്ങളിൽ നിന്നുള്ള സുധയുടെ അതിജീവനമാണ് സിനിമ പറയുന്നത്.

രാഹുൽ റിജി നായരാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ദേശീയ തലത്തിൽ നിരവധി ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്ത രാഹുലിന്റെ ആദ്യ ഫീച്ചർ സിനിമയാണിത്.

ദീപക് പറബേൽ, വിനീതാ കോശി ,രാജേഷ് വർമ്മ , പോളി വിൽസൺ തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.  ക്യാമറ - ലുക്ക് ജോസ്, എഡിറ്റിംഗ് - അപ്പു എസ്. ഭട്ടതിരി,  സംഗീതം - സിദ്ധാർത്ഥ പ്രദീപ്, ഷെരോൺ റോയ് ഗോമസ്, നിർമ്മാണം - ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ .                                 

spc.

No comments:

Powered by Blogger.