എസ്. ദുർഗ്ഗ സിനിമ വണ്ടിയ്ക്ക് സ്വീകരണംസനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന എസ്. ദുർഗ്ഗയുടെ പ്രചരണാർത്ഥം പത്തനംതിട്ടയിൽ എത്തിയ സിനിമ വണ്ടിയ്ക്ക് പുതിയ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് മുന്നിൽ സീകരണം നൽകി.

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ അദ്യക്ഷത വഹിച്ചു. സാഹിത്യക്കാരൻ അരുൺ എഴുത്തച്ഛൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.  അമൃതം ഗോകുലൻ , എൻ. സജികുമാർ ,മഞ്ജു സന്തോഷ് , വിഷ്ണു മനോഹരൻ , പി.സക്കീർ ശാന്തി ,എസ്. അഫ്സൽ ,ബിജു മലയാലപ്പുഴ, ജസ്റ്റിൻ തോമസ് മാത്യു , ഷിജോ അഞ്ചകാല ,വി .പി സന്തോഷ് കുമാർ, വിനിഷ് രാജ് ,ബിനുവാഴമുട്ടം തുടങ്ങിയവർ പ്രസംഗിച്ചു.


സംവിധായകൻ സനൽകുമാർ ശശിധരൻ ,താരങ്ങളായ അരുൺ സോൾ ,വേദ് സഹ സംവിധായകരായ സാഞ്ചസ്, സനോജ് ,അരുൺദേവ് തുടങ്ങിയവർ സിനിമ വണ്ടിയോടൊപ്പം ഉണ്ടായിരുന്നു.

No comments:

Powered by Blogger.