ഇര സസ്പെൻസ് ത്രില്ലർ.


ഒരുപാട് അഭ്യൂഹങ്ങൾക്ക് വിരാമം ഇട്ടാണ് ഇര പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്. നടൻ ജയിലിൽ ആയ കേസുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമയാണ് ഇര.

വനംവകുപ്പ് മന്ത്രി ചാണ്ടിയുടെ കൊലപാതകവും അതിൽ പ്രതിയാക്കപ്പെടുന്ന ഡോ. ആര്യനും, ഈ കേസ് അന്വേഷിക്കാൻ എത്തുന്ന രാജീവ് ഐ.പി.എസും , ജേർണലിസ്റ്റ് വൈദേഹിയും ഒക്കെ തിളങ്ങുന്ന കഥാപാത്രങ്ങളാണ്.

നവാഗതനായ സൈജു എസ്.എസ്  ഇര സംവിധാനം ചെയ്തിരിക്കുന്നു .തിരക്കഥാകൃത്തുക്കളായ വൈശാഖും ,ഉദയ്കൃഷ്ണയും ചേർന്ന് ആദ്യമായി നിർമ്മിക്കുന്ന സിനിമയാണ് ഇര.

രാജീവ് ഐ.പി.എസ്സായി ഉണ്ണി മുകുന്ദനും , ഡോ. ആര്യനായി ഗോകുൽ സുരേഷും ,ജേർണലിസ്റ്റ് വൈദേഹിയായി മിയ ജോർജും ,വനം വകുപ്പ് മന്ത്രി ചാണ്ടിയായി അലൻസിയർ ലേ ലോപ്പസും തിളങ്ങി. കൈലാഷ് ,ലെന ,നിരഞ്ജന, മെറീന ,ശങ്കർ രാമകൃഷ്ണൻ ,നീരജ ,സജു നവോദയ ,നെൽസൺ ,ബാലചന്ദ്രൻ ചുള്ളിക്കാട് ,ജയൻ ,ദിനേഷ് പണിക്കർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.

രചന - നവീൻ ജോൺ , ക്യാമറ - സുധീർ സുരേന്ദ്രൻ ,എഡിറ്റിംഗ് - ജോൺകുട്ടി , സംഗീതം - ഗോപി സുന്ദർ, ഗാനരചന - ഹരി നാരായണൻ എന്നിവരും നിർവ്വഹിക്കുന്നു.

ജോൺകുട്ടിയുടെ എഡിറ്റിംഗ്  ഇരയുടെ ഹൈലൈറ്റ് ആണ്. അതുപോലെ ക്യാമറ വർക്കും മനോഹരം.  അനുകാലിക പല വിഷയങ്ങളും കഥയിൽ ഉൾപ്പെടുത്താൻ നവീൻ ജോണിന് കഴിഞ്ഞു. നടനുമായി ബന്ധപ്പെട്ട വിഷയത്തിലെ ചില സംഭാഷണങ്ങൾ പഞ്ച് ഡയലോഗ് അക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. സസ്പെൻസും ,ആക്ഷനും നിറഞ്ഞ സിനിമയാണ് ഇര. പ്രേക്ഷകർ ഈ സിനിമ സ്വികരിക്കും എന്ന് കരുതാം.

റേറ്റിംഗ് - 3 .5/5           
സലിം പി.ചാക്കോ.

No comments:

Powered by Blogger.