പ്രമോദ് ജെ.തോമസ് ശബ്ദമിശ്രണത്തിന് അവാർഡ്


തുടർച്ചയായി നാലാം തവണയാണ് ശബ്ദമിശ്രണത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രമോദ് ജെ. തോമസിനെ തേടി എത്തുന്നത്.  ഏദൻ എന്ന ചിത്രത്തിന്റെ ശബ്ദമിശ്രണത്തിനാണ് ഇത്തവണത്തെ അവാർഡ്. ദേശീയ - സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടി. 2009-ൽ ഗന്ധ് എന്ന മറാഠി ചിത്രത്തിന്റെ ശബ്ദമിശ്രണത്തിലൂടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ടു. ചിത്രരചനയിലും പ്രാവീണ്യം നേടിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ തുമ്പമൺ സ്വദേശിയാണ്.

No comments:

Powered by Blogger.