എസ്. ദുർഗ്ഗ മാർച്ച് 23 മുതൽ പ്രദർശിപ്പിക്കും.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന എസ്. ദുർഗ 23 മുതൽ പത്തനംതിട്ട ട്രിനിറ്റി മുവിമാക്സിൽ പ്രദർശിപ്പിക്കും.

രാജ്ശ്രീ പാണ്ഡെ ,കണ്ണൻ നായർ ,അരുൺ സോൾ, സുജിഷ് കെ.എസ് ,സൈജുനോട്ടോ, വേദ്, ബിലാസ് നായർ ,നിസ്താർ അഹമ്മദ് ,സുജിത്ത് കോയിക്കൽ ,വിഷ്ണു ജിത്ത് എന്നിവർ അഭിനയിക്കുന്നു.

എഡിറ്റിംഗ് - രാഹുൽ ,സംഗീതം - ബേസിൽ ജോസഫ് ,ക്യാമറ - പ്രതാപ് ജോസഫ് ,നിർമ്മാണം - ഷാജി മാത്യൂ ,അരുണ മാത്യൂ .

ലോകത്തിലെ ഏറ്റവും മികച്ച ചലച്ചിത്രമേളകളിൽ ഒന്നായ റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച സിനിമയ്ക്കുള്ള ഹിമോസ് ടൈഗർ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ സിനിമയാണ് എസ്.ദുർഗ്ഗ.
ജനകീയ ബദൽ വിതരണ സംവിധാനത്തിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളിലാണ് എസ്.ദുർഗ്ഗ പ്രദർശിപ്പിക്കുന്നത്.

No comments:

Powered by Blogger.