കളി കാര്യമാകുന്നു - FILM REVIEW


കളി കാര്യമാകുന്നു. പ്രശ്സ്ത തിരക്കഥാകൃത്ത് നജീം കോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളി. പുതുമുഖങ്ങളാണ് സിനിമയിൽ ഏറിയ പങ്കും അഭിനയിക്കുന്നത് .സാധാരണ കുടുംബത്തിലുള്ള അഞ്ച് യുവാക്കളുടെ കഥയാണ് കളി.  മറ്റു യുവാക്കൾ അടിപൊളി ചെരുപ്പും ,ഷൂസും ഉപയോഗിക്കുന്നത് കാണുമ്പോൾ അത് വാങ്ങാൻ ഇവരുടെ കൈയ്യിൽ രൂപയില്ല .ഇതേ തുടർന്ന് അല്ലറ, ചില്ലറ മോഷണങ്ങൾ ഇവർ നടത്തുന്നു. അങ്ങനെ നിരവധി ഫ്ലാറ്റുകൾ ഒരു കോളനിയിൽ മോഷണത്തിന് കയറുമ്പോൾ ഉണ്ടാകുന്ന സംഭവങ്ങളാണ് കളി പറയുന്നത്.  ജോജു ജോർജിന്റെ അഭിനയം നന്നായിട്ടുണ്ട്. പുതുമുഖങ്ങളായ ഷെബിൻ ബെൻസൻ ,അനിൽ കെ.       റെജി, സിറാജ് ,ഐശ്വര്യ സുരേഷ് ,ഷാലു റഹിം ,ഇന്ത്യൻ പള്ളാശ്ശേരി എന്നിവരും ബാബുരാജ് ,ടിനി ടോം ,ഷമ്മി തിലകൻ ,ബൈജു ഏഴുപുന്ന ,സാജൻ പള്ളുരുത്തി ,സോനാ നായർ, വിദ്യ വിജയ്  തുടങ്ങിയവരും കളിയിൽ അഭിനയിക്കുന്നു. രാഹുൽ രാജ് സംഗീതവും ,പശ്ചാത്തല സംഗീതവും ,അരൂസ് ഇർഫാൻ ക്യാമറയും ,റഹ്മാൻ മുഹമ്മദാലി എഡിറ്റിംഗും കഥ ,തിരക്കഥ ,സംഭാഷണം നജീം കോയയും നിർവ്വഹിക്കുന്നു.    ടുകൺട്രീസ് ,അപൂർവ്വരാഗം ,ഫ്രൈഡേ തുടങ്ങിയ ചിത്രങ്ങളുടെ രചയിതാവ് ആണ് സംവിധായകൻ നജീം കോയ.

ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശനാണ് കളി നിർമ്മിച്ചിരിക്കുന്നത്.  പുതുമുഖങ്ങളെ രംഗത്ത് ഇറക്കി  വീണ്ടും മലയാള സിനിമയിൽ  ട്രെൻഡ് ഉണ്ടാക്കാനാണ് ശ്രമം.  യുവത്വത്തിന്റെ വഴി തെറ്റൽ നന്നായി സിനിമയിൽ  ചിത്രീകരിച്ചിരിക്കുന്നു.  യൂത്ത് പ്രേക്ഷകരെ തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറക്കാരുടെ ശ്രമം .     

റേറ്റിംഗ് -    3/5 .         
സലിം പി.ചാക്കോ

No comments:

Powered by Blogger.