രണം - Detroit Crossing ഏപ്രിൽ 27 ന് റിലിസ് ചെയ്യുംരണം - Detroit Crossing ഏപ്രിൽ 27 ന് റിലിസ് ചെയ്യും .  ആക്ഷൻ ത്രില്ലറായ രണം ഒരു കുടുംബ ചിത്രം കൂടിയാണ്. പൂർണ്ണമായി അമേരിക്കയിൽ  ചിത്രീകരിച്ച സിനിമയാണിത്. നവാഗതനായ നിർമ്മൽ സഹദേവ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. യെസ് സിനിമ  കമ്പനിയും ,ലോസൺ എന്റർടൈൻമെന്റും ചേർന്ന് രണം നിർമ്മിച്ചിരിക്കുന്നു. പൃഥിരാജ് സുകുമാരൻ ,ഇഷാ തൽവാർ ,റഹ്മാൻ, നന്ദു, സംവിധായകൻ ശ്യാമപ്രസാദ് ,മാത്യൂ അരുൺ ,സെലിൻ ജോസഫ് ,അശ്വിൻ കുമാർ ,ശിവജിത്ത് പത്മനാഭൻ ,സജിനി സഖറിയ ,ജിനു ജോൺ ,ജസ്റ്റിൻ ഡേവിഡ് തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു. പ്രക്ഷേകരുടെ മനസിൽ ഇടം നേടിയ ബാലനടി മീനാക്ഷിയുടെ സഹോദരൻ അഞ്ച് വയസ്സുള്ള ആരീഷ് ആണ് പൃഥിരാജിന്റെ ബാല്യകാലം ഈ സിനിമയിൽ  അവതരിപ്പിക്കുന്നത്. നിരവധി പരസ്യചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ബാലതാരമാണ് ആരിഷ്.

നിവിൻ പോളിയുടെ ഹേയ് ജൂഡിന്റെ തിരക്കഥാകൃത്താണ് നിർമ്മൽ സഹദേവ്. രണത്തിന്റെ രചന നിർമ്മൽ സഹദേവും ,സംഗീതം ജാകിസ് ബിജോയും ,   ക്യാമറ ജിംഗ്മി ടെൻസിംഗും ,പ്രൊജക്ട് ഡിസൈനർ ബാദുഷായും ആണ് നിർവ്വഹിക്കുന്നത്.

ലോക ശ്രദ്ധ നേടിയ വെബ് സീരിയസുകളുടെ സംഘട്ടന സംവിധായകരിൽ ഒരാളായ ക്രിസ്ത്യൻ       ബ്രൂനൈറ്റിയും , Antman, Accountant തുടങ്ങിയ സിനിമകളുടെ സംഘട്ടന സംവിധായകൻമാരായ ഡേവിഡ് അലസി ,ആരോൻ റോസൻഡ്രി തുടങ്ങിയവരാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.    ആനന്ദ് പയ്യന്നൂരും ,ബിജു തോമസ് മൈലപ്രായും ,റാണി ഉമ്മനും ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. വിഷുവിന് മുന്നോടിയായി സിനിമ തിയേറ്ററുകളിൽ എത്തും.

സലിം പി ചാക്കോ

No comments:

Powered by Blogger.