നീർമാതളം പൂത്തപോലെ - മലയാള സിനിമയുടെ പുതുവസന്തമായി ആമി.


നീർമാതളം പൂത്തപോലെ - മലയാള സിനിമയുടെ പുതുവസന്തമായി ആമി.  പ്രശ്സ്ത സാഹിത്യക്കാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയുള്ള ആമി ,നാല് വർഷത്തെ റിസർച്ചിന് ശേഷമാണ് സംവിധായകൻ കമൽ പ്രേക്ഷകരുടെ മുന്നിൽ എത്തിച്ചിരിക്കുന്നത്. മികച്ച തിരക്കഥയുടെ പശ്ചാത്തലം സിനിമയ്ക്ക് മാറ്റ് കൂട്ടി. മഞ്ജു വാര്യരുടെ സിനിമ ജീവിതത്തിലെ ഏറ്റവും നല്ല കഥാപാത്രമാണ് ആമി.  ഇരുത്തം വന്ന അഭിനയമാണ്         മഞ്ജു കാഴ്ചവെച്ചിട്ടുള്ളത് .ഇരുപത് വർഷത്തിന് ശേഷമാണ് കമലിന്റെ ചിത്രത്തിൽ മഞ്ജു അഭിനയിക്കുന്നത് .     ഏഴുത്തിനെയും ജീവിതത്തെയും ഒരേ പോലെ പ്രണയിച്ച ആമിയെ പോലെ ഒരു എഴുത്തുകാരിയും ഉണ്ടാവില്ല. പ്രണയത്തിന്റെ പല കഥകളും നാം കണ്ടിട്ടുണ്ട്. കമല സുരയ്യായുടെ ജീവിതം സത്യസന്ധമായ ആവിഷ്കരിക്കാൻ കഴിഞ്ഞു.   പ്രണയം  തന്റെ എഴുത്തുകളിൽ  ആമി  അവതരിപ്പിച്ചിരുന്നത് സിനിമയിലും മനോഹരമായി  ചിത്രീകരിച്ചിട്ടുണ്ട്.

നീൽമാതള പൂവിനുള്ളിൽ നീഹാരമായി വീണാകാലം ,നീലാംബരി രാഗമായി തനെ നുകർന്ന നവനീതം ..... എന്ന മനോഹര ഗാനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം .ശ്രേയാ ഘോഷാൽ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. വിജയ് യേശുദാസും ഗാനം ആലപിച്ചിട്ടുണ്ട്. ഗുൽസാർ ,റഫീഖ് അഹമ്മദ് എന്നിവർ  ഗാനരചനയും ,എം.ജയചന്ദ്രനും, തൗഫീഖ് ഖുറേഷിയും ചേർന്ന് സംഗീതവും നിർവ്വഹിച്ചിരിക്കുന്നു. പശ്ചാത്തല സംഗീതം ബിജി ബാലാണ്. മനോഹരമായ ഗാനങ്ങൾ സിനിമയ്ക്ക് ഗുണം ചെയ്തു  .

ഏ.ശ്രീകർപ്രസാദിന്റെ എഡിറ്റിംഗും, മധു നീലകണ്ഠന്റെ ക്യാമറ വർക്കും ,പട്ടണം റഷീദിന്റെ മേക്കപ്പും എടുത്ത് പറയേണ്ടതാണ്. ആർട്ട് ഡയറക്ടർ ഗോകുൽദാസും ,കോസ്റ്റ റൂംസ് എസ്.ബി.സതീഷും കൈകാര്യം ചെയ്തിരിക്കുന്നത്. റീൽ ആന്റ് റീൽ സിനിമയുടെ ബാനറിൽ റാഫേൽ തോമസ് പോഴോളി പറമ്പിൽ ആണ് സിനിമ നിർമ്മിച്ചിരിക്കുന്നത് .

കമലാ സുരയ്യായുടെ ഭർത്താവ് മോഹൻ ദാസായി മുരളി ഗോപിയും ,സഹീർ അലിയായി അനുപ് മേനോനും ,കൃഷ്ണനായി ടോവിനോ തോമസും തങ്ങളുടെ റോളുകൾ തൻമയത്തായി അവതരിപ്പിച്ചു. രഞ്ജി പണിക്കർ , കെ.പി.എ.സി ലളിത ,ഇന്ദൻസ് ,രാഹുൽ മാധവ് ,ജയരാജ് വാര്യർ ,ജ്യോതികൃഷ്ണ, അഞ്ജലി നായർ ,ബാലചന്ദ്രൻ ചുള്ളിക്കാട് ,വിനയ പ്രസാദ് ,രസന പവിത്രൻ ,നീലാഞ്ജന, സന്തോഷ് കിഴാറ്റൂർ തുടങ്ങിയവരും സിനിമയിൽ അഭിനയിക്കുന്നു.

മനോഹരമായ Bio Pic ചിത്രമാണ് ആമി. കമലാദാസിൽ നിന്ന് കമലാ സുരയ്യായിലേക്കുള്ള  മാറ്റത്തെ പക്വതയോടെയാണ് കമൽ അവതരിപ്പിച്ചിരിക്കുന്നത്. കഥാകാരിയുടെ  മനസ്സിലെ കൃഷ്ണനെ  പ്രേക്ഷകന്  നന്നായി മനസിലാക്കി തരുന്നു. കൃഷ്ണൻ ആമിയുടെ നിത്യ കാമുകൻ ആണെന്നും  കമൽ സിനിമയുടെ ക്ലൈമാക്സിൽ പറയുന്നത് എത്ര മനോഹരമായാണ് .നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്ക് ആമി ഇഷ്ടപ്പെടും .... 

റേറ്റിംഗ് - 4/5
സലിം പി.ചാക്കോ

No comments:

Powered by Blogger.