നാച്ചിയാർ ഫിലിം റിവ്യൂ.


നാച്ചിയാർ ഫിലിം റിവ്യൂ. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക തമിഴ് സിനിമയിൽ തിരിച്ചെത്തുന്ന സിനിമയാണ് നാച്ചിയാർ. ജ്യോതിക ഐ.പി.എസ് ഓഫീസറായി വേഷം ഇടുന്നു. രചന സംവിധാനം ബാല നിർവ്വഹിക്കുന്നു.  സംഗീതം ഇളയരാജയും ,എഡിറ്റിംഗ് സതീഷ് സുര്യയും, ക്യാമറ ഈ ശുവും ആണ്.

ജീവി പ്രകാശ് കുമാർ ,ഈ വാന ,റോക്ക്ലൈൻ വെങ്കിടേഷ് ,കുളപ്പുള്ളി ലീല തുടങ്ങിയവർ അഭിനയിക്കുന്നു.
പ്രായപൂർത്തിയാകാത്ത അരശ്ശിയും ( ഈവാന) പതിനേഴ്ക്കാരനായ  കത്തുവും (ജീവി പ്രകാശ് കുമാർ ) പ്രണയത്തിലാകുന്നു. ഇതിനിടയിൽ അരശ്ശി ഗർഭിണിയാകുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടർന്ന് കത്തുവിനെ ബലാൽസംഗത്തിന് പോലിസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്തതിനാൽ കോടതി കത്തുവിനെ ദുർഗുണ പരിഹാര പാഠശാലയിലേക്ക് വിടുന്നു. കോടതി പരിസരത്ത് ഉണ്ടായിരുന്ന അരശ്ശി കോടതി വളപ്പിൽ കുഴഞ്ഞ് വീഴുകയും ഒരു കുഞ്ഞിനെ പ്രസവിക്കുകയും ചെയ്തു. കത്തുവിനെ പോലിസ് നിരന്തരം  ഉപദ്രവിക്കുകയും ചെയ്യുന്നു.  ഡി.എൻ.എ ടെസ്റ്റിലൂടെ അരശ്ശി പ്രസവിച്ച കുട്ടി കത്തുവിന്റേത് അല്ലെന്ന് തെളിയുന്നു.  തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്. നാച്ചിയാർ ഐ.പി.എസ്സായി ജ്യോതിക തിളങ്ങിയെങ്കിലും സിനിമ പ്രേക്ഷകർ സ്വീകരിക്കുന്നില്ല.  തിരക്കഥയുടെ പാളിച്ചയാണ് നാച്ചിയാറിന്റെ പരാജയം.   

റേറ്റിംഗ് - 2.5/5           
സലിം പി.ചാക്കോ

No comments:

Powered by Blogger.