സിനിമ പോസ്റ്ററുകളിൽ കാറ്റഗറി നിർബദ്ധം -വനിതാ കമ്മിഷൻ.


സിനിമ പോസ്റ്ററുകളിൽ  കാറ്റഗറി നിർബദ്ധം -വനിതാ കമ്മിഷൻ.  സിനിമ പോസ്റ്ററ്റുകളിൽ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് കാറ്റഗറി നിർബന്ധമായും അച്ചടിക്കണമെന്ന്  സംസ്ഥാന വനിത കമ്മിഷൻ  എം.സി ജോസഫൈൻ നിർദ്ദേശിച്ചു. പോസ്റ്ററിൽ കാറ്റഗറി വ്യക്തമാക്കാത്തതിനാൽ കുട്ടികളുമായി സിനിമ കാണുന്നവർക്ക് മനോവിഷമം ഉണ്ടാകുന്ന രംഗങ്ങൾ കാണേണ്ടി വരുന്നുവെന്ന സാഹചര്യം ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. ബോർഡുകൾ ,മാദ്ധ്യമപരസ്യങ്ങൾ എന്നിവയിലും കാറ്റഗറി അച്ചടിക്കണമെന്ന നിർദ്ദേശവും വന്നിട്ടുണ്ട്. സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗം വാഴമുട്ടം സ്വദേശി വി.പി. സന്തോഷ് നൽകിയ പരാതിയിലാണ് വനിത കമ്മിഷന്റെ നിർദ്ദേശം

No comments:

Powered by Blogger.