കഥ പറഞ്ഞ കഥ വ്യതസ്ത പ്രമേയം.



കഥ പറഞ്ഞ കഥ വ്യതസ്ത പ്രമേയം.  നിലവിൽ കണ്ടു കഴിഞ്ഞ യുത്തിന്റെ കഥയല്ല കഥ പറഞ്ഞ കഥ പറയുന്നത്.  തൈക്കൂടം മ്യൂസിക് ബാന്റിലിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥ് മേനോൻ നായകനാകുന്ന ചിത്രമാണിത് . തരുഷിയാണ് നായിക. ഡോ.സിജു ജവഹറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത് .രഞ്ജി പണിക്കർ ,ദിലീഷ് പോത്തൻ , സന്തോഷ് കീഴാറ്റൂർ, പ്രദീപ് കോട്ടയം ,മുൻഷി ബൈജു ,പ്രവീണ ,സ്നേഹ   ശ്രീകുമാർ ,ലക്ഷ്മി ,ഷിബു കുര്യാക്കോസ് ,ആർ.കെ. ശംഭു ,ദേവ് പ്രകാശ് ,അനന്തകൃഷ്ണൻ ,ഡോ. രാജേഷ് ,രതീഷ് അങ്കമാലി ,ഡോ. അമർ രാമചന്ദ്രൻ ,മുൻഷി ദിലീപ് , മഞ്ജു മറിമായം ,ശ്രീകാന്ത് മുരളി എന്നിവർ സിനിമയിൽ  അഭിനയിക്കുന്നു.

തിരക്കഥ ഡോ.സിജു ജവഹറും ,ക്യാമറ സുധീർ രാജേന്ദ്രനും ,എഡിറ്റർ രഞ്ജൻ എബ്രാഹാമും ,ഗാനരചന ഡോ. ലക്ഷ്മി ഗുപ്തനും സംഗീതം ജെയ്സൺ ജെ. നായരും ,സിത്താര കൃഷ്ണകുമാറും ,   സിറ്റിൽസ്  അസിസ്റ്റന്റായി പ്രഭുലാൽ വടശ്ശേരിക്കരയും നിർവ്വഹിക്കുന്നു.  പാബ്ളോ സിനിമയുടെ ബാനറിൽ ബേയ്സിൻ എ ബ്രാഹാമും ,മനോജ് കുര്യാക്കോസും ,രാജേഷ് രാജു ജോർജ്ജും ,ഷിബു കുര്യാക്കോസും ,സിജു ജവഹറും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

റോക്ക് സ്റ്റാർ എന്ന ചിത്രത്തിലുടെയാണ് സിദ്ധാർത്ഥ് മേനോൻ സിനിമയിലേക്ക് കടന്നു വരുന്നത്. യൂത്തിന്റെ പ്രിയപ്പെട്ട താരമായി ചുരുങ്ങിയ കാലം കൊണ്ട് സിദ്ധാർത്ഥ് മാറി. തരുഷിയുടെ മികച്ച അഭിനയം സിനിമയുടെ നേട്ടമായി കാണാം.  ക്യാമറ വർക്ക് മനോഹരമാണ്.

ബാല്യകാല സുഹൃത്തുക്കളായ എബിയുടെയും ജെന്നിഫറിന്റെ കഥയാണ് സിനിമ പറയുന്നത്. ജെന്നിഫർ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്നു. എബി യോടെപ്പം ജെന്നിഫർ വിണ്ടും തിരികെ എത്തുന്ന തോന്നലുകളും തുടർന്നുള്ള സംഭവങ്ങളുമാണ്  കഥ പറഞ്ഞ കഥ പറയുന്നത്.     
റേറ്റിംഗ് - 3 / 5.                                 
സലിം പി.ചാക്കോ .

No comments:

Powered by Blogger.