ശ്രീദേവി അനുസ്മരണം

സിനിമ പ്രേക്ഷക കൂട്ടായ്മ യുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ശാന്തി ടൂറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ നടന്ന ശ്രീദേവി അനുസ്മരണ സമ്മേളനം   സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ കൺവീനർ  സലിം പി.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു.


ശ്രീദേവിയ്ക്ക് തുല്യം ശ്രീദേവി മാത്രം. ഭാഷയുടെ അതിർവരമ്പുകളില്ലാതെ രാജ്യത്തെ മുഴുവൻ സിനിമ പ്രേക്ഷകരും നെഞ്ചിലേറ്റിയ മറ്റൊരു അഭിനേത്രിയുണ്ടാകില്ലെന്നും ,സ്വാഭാവികവും അനായാസവുമായ ശ്രീദേവിയുടെ അഭിനയ മികവ് എടുത്ത് പറയേണ്ടതാണെന്നും  സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി.ചാക്കോ പറഞ്ഞു. സിനിമ പ്രേക്ഷക കൂട്ടായ്മ പത്തനംതിട്ട ജില്ലാ കമ്മറ്റി പത്തനംതിട്ട ശാന്തി ടുറിസ്റ്റ് ഹോം ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ശ്രീദേവി അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു സലിം പി.ചാക്കോ .

സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ വിഷ്ണു മനോഹരൻ  ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി. സക്കീർ ശാന്തി, എസ്. അഫ്സൽ ,റെജി ഏബ്രാഹാം ,വിമൽ കുമാർ ,ബിജു മലയാലപ്പുഴ ,ജസ്റ്റിൻ തോമസ് മാത്യു ,ജോണി ജെ. എന്നിവർ പ്രസംഗിച്ചു.


No comments:

Powered by Blogger.