വി.പി സത്യന്‍റെ ജീവിതം ഒരു ഓർമ്മപ്പെടുത്തലായി. ക്യാപ്റ്റന് തുല്യം ക്യാപ്റ്റൻ മാത്രം.



വി.പി സത്യന്റെ ജീവിതം ഒരു ഓർമ്മപ്പെടുത്തലായി.  ക്യാപ്റ്റന്  തുല്യം ക്യാപ്റ്റൻ മാത്രം. പൂർണ്ണമായ കായിക സിനിമയ്ക്ക് അപ്പുറം ഒരു ഫുട്ബോൾ താരത്തിന്റെ ജീവിതമാണ് ക്യാപ്റ്റനിലുടെ പറയുന്നത്. പത്രപ്രവർത്തകനായ ജി. പ്രജേഷ്സെൻ അഞ്ച് വർഷം കൊണ്ട് റിസർച്ച് നടത്തിയാണ് വി.പി. സത്യന്റെ കഥ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് .

ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവുമധികം വെല്ലുവിളി ആയിട്ടുള്ള കഥാപാത്രമാണ് വി.പി.സത്യൻ. ഈ കഥാപാത്രത്തെ ജയസുര്യ നെഞ്ചോട് ചേർത്ത് വെയ്ക്കുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു.

സത്യൻ എന്ന മനുഷ്യന്റെ പച്ചയായ ജീവിതം ആണ് ക്യാപ്റ്റൻ പറയുന്നത്.  അദ്ദേഹത്തോടും കുടുംബത്തോടും നീതി പുലർത്തി തന്നെയാണ് സിനിമയെടുത്തിരിക്കുന്നത്.

എല്ലാവരും ലൈംലെറ്റിൽ നിൽക്കുമ്പോൾ മാത്രമെ ഓർക്കുന്നുള്ളു എന്ന സന്ദേശമാണ് സിനിമ ചൂണ്ടിക്കാട്ടുന്നത് . കളി കാർക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒരുക്കണമെന്നും സിനിമ പറയുന്നു.

കേരള പോലിസിന്റെ ജഴ്സിയിൽ നിന്നും ഇന്ത്യൻ ദേശീയ ഫുട്ബോൾ ക്യാപ്റ്റനായി ഉയർന്ന വി.പി. സത്യന്റെ കഥ സത്യസന്ധമായി അവതരിപ്പിരിക്കുന്നു. ഇന്ത്യയിലെ കാൽപന്തുകളി പ്രേമികളുടെ ഹൃദയം കവർന്ന വി.പി. സത്യൻ മൺമറഞ്ഞ് 12 വർഷം പൂർത്തിയാകാൻ പോകുമ്പോഴും ,അദ്ദേഹത്തിന് അർഹിച്ച രീതിയിലുള്ള അംഗീകാരം ലഭിച്ചിട്ടില്ല എന്നത് യഥാർത്ഥ്യമാണ്. ഇന്ത്യൻ ഫുട്ബോളിനെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ നിർണ്ണായകപങ്ക് സത്യൻ  വഹിച്ചിട്ടും അവഗണന മാത്രമാണ് ലഭിച്ചത്.

വി.പി. സത്യന്റെ വികാരഭരിതമായ ജീവിതം  അഭ്രപാളിയിൽ പകർത്തിയ മലയാളത്തിലെ ആദ്യത്തെ സ്പോർട്സ് ബയോപിക്ക്  സിനിമയാണ് ക്യാപ്റ്റൻ.

2006 ജൂലൈ 18 ന് രാവിലെ 11.30ന് ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസം പല്ലവരം സമ്പർബെൻ ഇലക്ട്രിക് ടെയിന് മുന്നിൽ തന്റെ ജീവിതയാത്ര അവസാനിപ്പിച്ചു. ഇന്ത്യൻ ഫുട്ബോളിന്റെ മികച്ച ഡിഫൻഡറും ,ക്യാപ്റ്റനുമായ വി.പി. സത്യൻ നേരിട്ട മാനസീക പീഡനങ്ങൾ ,ജീവിതത്തിൽ നേരിട്ട പ്രശ്നങ്ങൾ എല്ലാം സിനിമയിൽ പറയുന്നുണ്ട്.

കഥ, തിരക്കഥ ,സംഭാഷണം ജി. പ്രജേഷ് സെന്നും ,സംഗീതവും പശ്ചാത്തല സംഗീതവും ഗോപി സുന്ദറും ,ക്യാമറ റോബീ വർഗ്ഗിസ് രാജുവും ,എഡിറ്റിംഗ് ബിജിത്ത് ബാലയും ,ഗാനരചന റഫീഖ് അഹമ്മദും ,ബി.കെ. ഹരി നാരായണനും നിർവ്വഹിക്കുന്നു .ഗുഡ് വിൽ എന്റർടെയിൻറ് ബാനറിൽ റ്റി.എൽ ജോർജ്ജ് നിർമ്മാണവും എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ജോബി ജോർജ്ജും അണ്.

മമ്മൂട്ടി അതിഥിതാരമായി തിളങ്ങി. അദ്ദേഹം പറയുന്ന വാക്കുകൾ വി.പി. സത്യന് ഒരു പാട് ധൈര്യം പകരുന്നതായി കാണാം. വി.പി. സത്യനെ ഏറ്റവും കൂടുതൽ ഇഷ്ടപെട്ടിരുന്ന മുൻ മുഖ്യമന്ത്രി ലീഡർ കെ. കരുണാകരനെ  മനോഹരമായി സിനിമയിൽ കാണിച്ചിട്ടുണ്ട്.

വി.പി സത്യനായി ജയസുര്യയും ,ഭാര്യ അനിത സത്യനായി  അനു സിത്താരയും ,കോച്ച് ജാഫറായി രഞ്ജി പണിക്കരും ,ഷറഫ് അലിയായി ദീപക് പറംബോളും, സത്യന്റെ മകൾ ആതിരയായി അന്ന എ. സ്മിത്തും ,മൈതനാമായി സിദ്ദീഖും ,കിട്ടനായി  നിർമ്മൽ പാലാഴിയും, ലീഡർ കെ. കരുണാകരനായി ജനാർദ്ദനനും തിളങ്ങി. സൈജു കുറുപ്പ് ,ലക്ഷ്മി ശർമ്മ , ഐ.എസ്. എൽ ഫുട്ബോൾ മൽസരങ്ങളുടെ മലയാളം കമന്ററിയിലൂടെ ശ്രദ്ധ നേടിയ ഷൈജു ദാമോദരൻ,ശ്രീലത നമ്പൂതിരി ,തലൈവാസൽ വിജയ് എന്നിവരും സിനിമയിൽ  അഭിനയിച്ചിട്ടുണ്ട്.

നവാഗതനായ സംവിധായകൻ ജി. പ്രജേഷ് സെൻ അഭിനന്ദനം  അർഹിക്കുന്നു.  പത്രപ്രവർത്തകൻ അയതുകൊണ്ട് കായിക രംഗത്തള്ള ചില വിഷയങ്ങൾ പൊതു സമൂഹത്തിൽ കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നുള്ളത് വലിയ നേട്ടമായി കാണാം.

എല്ലാത്തരം പ്രേക്ഷകർക്കും കാണാൻ കൊള്ളാവുന്ന മികച്ച ചിത്രമാണ് ക്യാപ്റ്റൻ. മലയാള സിനിമയിലെ ആദ്യ സ്പോർട്സ്  ബയോപിക്ക് ചിത്രം കൂടിയാണ് ക്യാപ്റ്റൻ  .

റേറ്റിംഗ് - 4/5 .           
സലിം പി ചാക്കോ .

No comments:

Powered by Blogger.