ഷാഫിയുടെ ഒരു പഴയ ബോംബ് കഥ ഷൂട്ടിംഗ് പുരോഗമിക്കുന്നു.ഷാഫിയുടെ ഒരു പഴയ ബോംബ് കഥ ഷൂട്ടിംഗ് പുരോഗമിക്കുന്നു.    ബിബിൻ ജോർജും ,പ്രയാഗ മാർട്ടിനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. അമർ അക്ബർ ആന്റണി ,കട്ടപ്പനയിലെ ഋതിക് റോഷൻ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ബിബിൻ ജോർജ്‌.  ഷാഫിയാണ്  സംവിധാനം നിർവ്വഹിക്കുന്നത്.   വിഷ്ണു ഉണ്ണികൃഷ്ണൻ ,കലാഭവൻ ഷാജോൺ ,ഹരിശീ അശോകൻ ,ബിജുക്കുട്ടൻ , ഹരീഷ് കണാരൻ ,വിജയരാഘവൻ ,ദിനേശ് പ്രഭാകർ, കലാഭവൻ ഹനീഫ്, സോഹൻ സീനുലാൽ ,ബാലചന്ദ്രൻ ചുള്ളിക്കാട് ,ഷഫീക് റഹ്മാൻ ,കുളപ്പുള്ളി ലീല ,സേതുലക്ഷമി തുടങ്ങിയവർ അഭിനയിക്കുന്നു.

കഥ, തിരക്കഥ ,സംഭാഷണം ബിൻജു ജോസഫും ,സുനിൽ കർമ്മയും ,ക്യാമറ വിനോദ് ഇല്ലംപള്ളിയും ,എഡിറ്റിംഗ് വി. സാജനും ,സംഗീതം അരുൺ രാജും, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും ,മേക്കപ്പ് പട്ടണം റഷീദും ,കല ദിലീപ് നാഥും നിർവ്വഹിക്കുന്നു. യു.ജി.എം എന്റർടെയിൻമെന്റിന്റെ ബാനറിൽ ഡോക്ടർ സഖറിയ തോമസ്സും ,ആൽവിൻ ആൻറണിയും ,ജിജോ     കാവനാലും ചേർന്ന് ഒരു പഴയ ബോംബ് കഥ നിർമ്മിക്കുന്നു.

No comments:

Powered by Blogger.